കോൺഗ്രസ്സിനെ നശിപ്പിച്ചത് ജനപിന്തുണ ഇല്ലായ്മയും നേതാക്കളുടെ അഹങ്കാരവും: രാഹുൽ ഗാന്ധി

0
1752
New Delhi : Congress Party Vice President Rahul Gandhi at a meeting with members of the Fishermens' Congress in New Delhi on Wednesday. PTI Photo by Shirish Shete(PTI9_6_2017_000091A)
2019ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാവുന്നതിൽ തനിക്കു വിരോധം ഇല്ലെന്നു രാഹുൽ ഗാന്ധി അമേരിക്കയിൽ പ്രസ്താവിച്ചു.   ആദ്യമായാണ് പ്രധാനമന്ത്രി സ്ഥാനാർഥിയാവാനുള്ള തന്റെ ആഗ്രഹം രാഹുൽ ഗാന്ധി പ്രകടിപ്പിക്കുന്നത്. 1949ൽ തന്റെ മുതുമുത്തച്ഛനായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു പ്രഭാഷണം നടത്തിയ അമേരിക്കയിലെ ബെർക്കേലെ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ആണ് രാഹുൽ ഗാന്ധി അങ്ങനെ പറഞ്ഞത്.

പക്ഷെ താൻ വിചാരിച്ചാൽ മാത്രം ഇത് നടക്കുകയില്ലെന്നും കോൺഗ്രസ്സ് പാർട്ടിക്ക് തെരെഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടെന്നു അതിലൂടെ ജനാധിപത്യപരമായ രീതിയിൽ തെരെഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ തീരുമാനത്തേക്കാൾ പ്രധാനം പാർട്ടിയുടെ തീരുമാനം ആണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​​അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെയും ചിന്തകരെയും ഇൻഡ്യാക്കാരയും നേരിൽ കണ്ടു ആശയവിനിമയം നടത്തുന്നതിനുള്ള രണ്ടു ദിവസത്തെ അമേരിക്കൻ സന്ദര്ശനത്തിനിടയിലാണ് രാഹുൽ ഗാന്ധി തന്റെ മനസ്സ് തുറന്നത്.
രാഷ്ട്രീയത്തിലെ കുടുബവാഴ്ചയെപ്പറ്റി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി ജെ പി പ്രസിഡന്റ് അമിത് ഷായും തന്നെ നിരന്തരം അധിക്ഷേപിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും നില നിൽക്കുന്ന ഒരു പ്രശ്നം ആണ് ഇത്. ഉത്തർ പ്രദേശിൽ മുലായം സിങ് യാദവിന്റെ മകൻ അഖിലേഷ് യാദവ്, തമിഴ്‌നാട്ടിൽ എം. കരുണാനിധിയുടെ മകൻ എം. കെ സ്റ്റാലിൻ ബി ജെ പി നേതാവ് പ്രേം കുമാർ ധുമാലിന്റെ മകൻ അനുരാഗ് താക്കൂർ, അമിതാഭ്  ബച്ചന്റെ  മകൻ അഭിഷേക്  ബച്ചൻ , ധീരുഭായ് അംബാനിയുടെ മക്കൾ മുകേഷ് അംബാനിയും അനിൽ അംബാനിയും ഇവരൊക്കെ ഇന്ത്യയിലെ കുടുംബപ്പെരുമയുടെ മികച്ച ഉദാഹരണങ്ങൾ ആണ്. രാജ്യത്തു മൊത്തം അങ്ങനെയാണ്. ഇന്ത്യയിൽ ഇതൊക്കെ സംഭവിക്കും. എന്റെ മാത്രം പിന്നാലെ ഇത് പറഞ്ഞു ആക്ഷേപിച്ചിട്ടു കാര്യമില്ല.

ജനങ്ങളുമായുള്ള സമ്പർക്കം കുറഞ്ഞതാണ് കോൺഗ്രസ്സിന്റെ കഴിന തവണത്തെ പരാജയങ്ങൾക്കു കാരണാമെന്നു രാഹുൽ പറഞ്ഞു. ഞങ്ങൾ തുടങ്ങിവച്ച തൊഴിലുറപ്പു പദ്ധതി ​​പോലുള്ള പരിപാടികൾ മോഡി ഗവൺമെന്റ് ഏറ്റെടുത്ത് നടത്തുകയാണ്. ജനങ്ങ​ളുമായുള്ള ബന്ധം ​അറ്റു പോയതും പാർട്ടി നേതാക്കളുടെ അഹങ്കാരവും ആണ് കോൺഗ്രസ്സിനെ നശിപ്പിച്ചത്.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here