ദുര്യോധനനെ ആരാധിക്കുവാൻ ഒരിടം: പെരുവിരുത്തി മലനട

0
2432

മഹാഭാരതത്തിലെ പ്രധാന പ്രതിനായകൻ ആയ ദുര്യോധനന് ഒരു ആരാധാനാസ്ഥലം കേരളത്തിൽ ഉണ്ട്. ദക്ഷിണേന്ത്യയിത്തന്നെ ദുര്യോധനന് ഈ ഒരു ക്ഷേത്രം മാത്രമേയുള്ളൂ. ക്ഷേത്രം എന്ന് പറയാൻ ആവില്ല. ഉയർത്തിയ ഒരു തറ മാത്രമാണ് അവിടെ ഉള്ളത്. പുരാതനകാലം മുതൽ ഇവിടെ ദുര്യോധനനെ ആരാധിച്ചുവരുന്നു. കോഴി, മദ്യം, പുകയില മുതലായവയാണ്‌ ഇവിടുത്തെ നേർച്ച വസ്തുക്കൾ. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള പോരുവഴി പെരുവരുത്തിമലനട യാണ് ഈ അപൂർവ ആരാധാനാസ്ഥലം.

നാടുവാഴിയുടെ യോദ്ധാക്കൾക്കു കരമൊഴിവായി നൽകിയിരുന്ന ഭൂമി എന്നാണു.വിരുത്തി എന്ന വാക്കിന്റെ അർത്ഥം. പെരുവിരുത്തിയെന്നാൽ വലിയ വിരുത്തി. ഇവിടം ഒരു യുദ്ധഭൂമിയാണെന്നുള്ളതിനു സ്ഥലപ്പേരുതന്നെ തെളിവാണ്. പെരുവിരുത്തിമല സ്ഥിതി ചെയ്യുന്നത് പോരുവഴി എന്ന സ്ഥലത്താണ്.

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പെട്ട പോരുവഴി പഞ്ചായത്തിലെ എടയ്ക്കാട്ട് ആണ് പെരുവിരുത്തിമലനട സ്ഥിതി ചെയ്യുന്നത്. അടൂർ ശാസ്താംകോട്ട റൂട്ടിൽ കല്ലുവാഴയ്, കടമ്പനാട്, ഏഴാംമൈൽ തുടങ്ങിയ സ്ഥലങ്ങളി നിന്നു തിരിഞ്ഞു മലനടയിൽ എത്താം. കരുനാഗപ്പള്ളിയിൽ നിന്നും തഴവ, ചക്കുവള്ളി വഴിയും പെരുവിരുതിയിൽ എത്താം. ​സമീപപ്രദേശങ്ങളിൽ ഒന്നിലേറെ സ്ഥലങ്ങൾ ഉണ്ട്. ​

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here