പോലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണം: പിണറായി വിജയൻ

0
1846

പോലീസ് എന്നാൽ ജനങ്ങളെ തല്ലാൻ ഉള്ളവരാണെന്നു ധരിക്കരുതെന്നും ജനങ്ങളെ മർദ്ദിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ അർഥം പോലീസ് ജനങ്ങളെ നിയമ വിരുദ്ധമായി മർദ്ദിക്കുന്നുണ്ടെന്നും അതിന് ഇതുവരെ കടിഞ്ഞാണിടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നുമല്ലേ? നീതി തേടി പോലീസ് സ്റ്റേഷനിൽ എത്തിയാൽ വാദി പ്രതിയാക്കുന്ന സംഭവങ്ങൾ സമീപകാലത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണക്കാരന് പോലീസിനോടുള്ള പേടി ഇത് വരെയും മാറിയിട്ടില്ല. പോലീസ് സ്റ്റേഷനിൽ ചെന്നാൽ കസേരയിട്ട് സ്വീകരിക്കുമെന്നും പോലീസുകാർ പുരുഷന്മാരെ സാർ എന്നും സ്ത്രീകളെ മാഡം എന്ന് വിളിക്കണമെന്നും കഴിഞ്ഞ ദിവസം ആണ് ഡി ജി പി പ്രസ്താവിച്ചത്. പക്ഷെ ഇതൊക്കെ പോലീസുകാർ അനുസരിക്കുമോ?

മുഖ്യമന്ത്രി പറഞ്ഞ വേറൊരു കാര്യം പോലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാണ്. പോലീസ് വകുപ്പിൽ അനേകം ഉദ്യോഗസ്ഥർ ഗുണ്ടകളുടെയും മറ്റു നാനാവിധ കുറ്റവാളികളുടെയും സ്വാധീനത്തിൽ ആണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. വളരെക്കാലങ്ങളായി നില നിൽക്കുന്ന ഇത്തരം ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ അവസാനിക്കുമെന്നോ അവസാനിപ്പിക്കാൻ കഴിയുമെന്നോ മുഖ്യ മന്ത്രി പ്രതീക്ഷിക്കുന്നുണ്ടോ?

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *