മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന പനീർശെൽവം ഇപ്പോൾ ഉപമുഖ്യമന്ത്രി: തമിഴകത്തെ പുതിയ രാഷ്ട്രീയ മെലോഡ്രാമ

0
27927
എടപ്പാടി പളനിസ്വാമിയുടെയും ഓ പി പന്നീർസെൽവത്തിന്റെയും ഗ്രൂപ്പുകൾ ഒന്നിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയം പുതിയ പ്രതിസന്ധികളിലേക്ക്ജ് നീങ്ങിക്കൊണ്ടിരിക്കുന്നു. പരസ്പരം കടിച്ചു കീറാൻ നിന്ന ഇരുഗ്രൂപ്പുകളും ഒന്നിച്ചതോടെ, ഇപ്പോൾ  ജയിൽവാസം അനുഭവിക്കുന്നപാർട്ടി സെക്രട്ടറി ശശികലയുടെ ഗ്രൂപ്പിന്റെ നേതാവായ ദിനകരൻ കലാപക്കൊടി ഉയർത്തിയിരിക്കുന്നു. തന്റെ ഒപ്പം ഉള്ള പതിനേഴു എം എൽ മാരോടൊപ്പം ദിനകരൻ ഇന്ന് ഗവർണറെ കാണും. നിലവിലുള്ള സർക്കാരിന്റെ സ്ഥിരതയെ ചോദ്യം ചെയ്തു കൊണ്ട് കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും  ദിനകരൻ നടത്തുന്നുണ്ട്. 
 
ബിഹാറിൽ ജനതാദളിനെ പിളർത്തിക്കൊണ്ടാണ് ബി ജെ പി രാഷ്ട്രീയമിടുക്ക് കാട്ടിയതെങ്കിൽ തമിഴ്‌നാട്ടിൽ പിളർന്നു മാറിയിരുന്ന ആൾ ഇൻഡ്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ (എ ഐ എ ഡി എം കെ ) ഗ്രൂപ്പുകളെ യോജിപ്പിച്ചു കൊണ്ടാണ് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായ കടന്നുകയറ്റം നടത്തിയിരിക്കുന്നത്. ഇതോടെ ശശികലയുടെ നേതൃത്വത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ് എ ഐ ഡി എം കെ യിലെ ഭൂരിപക്ഷം എം എൽ എ മാരും.  തമിഴ്‌നാട്ടിൽ രാഷ്ട്രീയ സ്ഥിരതയ്ക്കു ശ്രമിക്കുന്ന തങ്ങൾക്കിടയിൽ കടന്നു കയറി കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ദിനകരനു കനത്ത തിരിച്ചടിയാണ് ലഭിരിച്ചിരിക്കുന്നതെന്നും വരുംവർഷങ്ങളിൽ തമിഴ്‌നാടിനെ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമി പ്രസ്താവിച്ചു. ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here