പച്ചകുത്ത് : ആചാരവും കലയും ഫാഷനും. ഏതാണ് നിങ്ങൾക്കു ഏറ്റവും ഇഷ്ടപെട്ട ഡിസൈൻ?

0
1109
അതിപുരാതനകാലം മുതൽ തന്നെ പച്ചകുത്ത് അഥവാ ടാറ്റൂ നിലവിൽ ഉണ്ട്. പുരാവസ്തുക്കളുടെ കൂട്ടത്തിലെ ശാരീരിക അവശിഷ്ടങ്ങളിൽ നിന്നും (മമ്മികളിൽ നിന്നും) പച്ചകുത്തിയ ത്വക്കിന്റെ ഭാഗങ്ങൾ കണ്ടു കിട്ടിയിട്ടുണ്ട്. അയ്യായിരം വർഷത്തെയെങ്കിലും ചരിത്രം പച്ചകുത്തിനുണ്ടെന്നുള്ളതിനു പുരാവസ്തുപരമായ വേറെയും തെളിവുകൾ ഉണ്ട്.
ചില ഗോത്രവർഗ്ഗങ്ങൾ  അവരുടെ പ്രതീകങ്ങളെ  ശരീരത്തിൽ പച്ച കുത്തുന്നു. ഇത് അവർ ഏതു ഗോത്രത്തിൽപ്പെട്ടതാണെന്നു തിരിച്ചറിയാൻ സഹായിച്ചിരുന്നു. ഈജിപ്ഷ്യൻ സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനമാനങ്ങൾക്കനുസരിച്ചു വേറെ വേറെ പച്ചകുത്തുകൾ ഉണ്ടായിരുന്നു. മതപരമായ ആചാരങ്ങളുടെ ഭാഗമായും ചികിത്സയ്ക്കും ശിക്ഷാവിധി എന്ന നിലയിലും പച്ചകുത്ത് ഉപയോഗിച്ചിരുന്നു. തമിഴ്‌നാട്ടിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പച്ചകുത്തു ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഗമായി ഇപ്പോഴും നില നിൽക്കുന്നു.
പച്ചകുത്ത് ഒരു പ്രാകൃതാചാരമായിട്ടാണ് പുരാതന ചൈനയിൽ പരിഗണിച്ചിരുന്നത്. സ്ഥാനമാനങ്ങളുടെ ഭാഗമായ പച്ചകുത്ത് ഫിലിപ്പൈൻസിലും നിലനിന്നിരുന്നു. ഇന്തോനേഷ്യ, സമോവ, ന്യൂസിലാൻഡ്, സൈബീരിയ, തായ്‌വാൻ,തുടങ്ങിയ രാജ്യങ്ങളിലും പച്ചകുത്തിനു വലിയ പ്രചാരം ഉണ്ട്. ഗ്രീസിലും റോമിലും ഒക്കെ അടിമകൾ മാത്രമായിരുന്നു പച്ചകുത്തിയിരുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളും നാവികരും പച്ച കുത്തിയിരുന്നു.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലും പലവിധത്തിലുള്ള പച്ചകുത്തു പ്രചാരത്തിൽ ഉണ്ടായിരുന്നു. ആചാരമായും  തിരിച്ചറിയൽ ചിഹ്നമായും ഫാഷനു വേണ്ടിയും ഒക്കെ പച്ചകുത്ത് നടത്തുന്ന പതിവ് ഇപ്പോഴും തുടരുന്നു. സമീപകാലത്തായി ഫാഷൻ ലോകത്തിന്റെ ഏറ്റവും വലിയ ഭ്രമങ്ങളികൾ ഒന്നായി  പച്ചകുത്ത് മാറിയിട്ടുണ്ട്.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here