ശ്രീലങ്കൻ വംശീയ സംഘർഷം ആവിഷ്കരിക്കുന്ന നോവലിന് വയലാർ അവാർഡ്

0
216

ഇക്കൊല്ലത്തെ വയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവൽ ആണ് അദ്ദേഹത്തെ അവാർഡിനു അർഹനാക്കിയത്. മലയാറ്റൂർ പുരസ്കാരം, മാവേലിക്കര വായനാ പുരസ്കാരം, കെ.സുരേന്ദ്രൻ നോവൽ അവാർഡ്, എ.പി. കളയ്ക്കാട് സാഹിത്യപുരസ്കാരം എന്നിവയ്ക്ക് ഈ കൃതി നേരത്തെ അർഹമായിട്ടുണ്ട്.

തമിഴിൽ നിന്നു കവിതകൾ ഉൾപ്പെടയുള്ള കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഷോഭാ ശക്തിയുടെ ‘മ്’, ചാരുനിവേദിതയുടെ ‘തപ്പുതാളങ്ങൾ’ എന്നിവയും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. അഭിമുഖങ്ങളുടെ സമാഹാരമായ ‘തമിഴ് മൊഴിയഴക്’, പ്രസിദ്ധീകരിച്ചു. കനിമൊഴിയുടെ കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയെങ്കിലും അത് ചെയ്തതിൽ പശ്ചാത്തപിക്കുന്നു എന്ന് കനിമൊഴി അഴിമതിക്കേസിൽ ജയിലിൽ ആയപ്പോൾ അദ്ദേഹം പ്രസ്താവിച്ചിരുന്നു.

ഏറെ വ്യത്യസ്തനായ എഴുത്തുകാരൻ ആണ് ടി ഡി രാമകൃഷ്ണൻ. ഒരുപാടുകൃതികളൊന്നും അദ്ദേഹം എഴുതിയിട്ടില്ല. എഴുതിയവയൊക്കെ മികച്ച കൃതികൾ. ആദ്യ നോവൽ ആയ ‘ആൽഫ’ മലയാളത്തിലെ ആദ്യ സയൻസ് ഫിക്ഷൻ ആയി നിരൂപകർ വാഴ്ത്തിയെങ്കിലും അതിന്റെ രാഷ്ട്രീയമാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടാമത്തെ നോവലായ ‘ഫ്രാൻസിസ് ഇട്ടിക്കോര’ മലയാള സാഹിത്യ രംഗത്തു ഒരുപാട് ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. 2009 ലെ ‘ബുക്ക് ഓഫ് ദി ഇയർ’ ആയി വായനക്കാർ തെരെഞ്ഞെടുത്ത നോവൽ ആയിരുന്നു അത്.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here