വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കാൻ ഇനിയും തടസ്സങ്ങൾ ഏറെ!

0
879

​വായ്‌പ തിരിച്ചടയ്ക്കാതെ 17 ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ചു ബ്രിട്ടനിലേക്ക് കടന്ന ​വിജയ്മല്യ കൂടുതൽ കുഴപ്പത്തിലേക്കു നീങ്ങുന്നു. ഇന്ത്യൻ ബാങ്കുകളെ ആയിരക്കണക്കിന് കോടി രൂപ കബളിപ്പിച്ചതിനു ശേഷംബ്രിട്ടനിൽ അഭയം തേടിയിരുന്ന മദ്യ രാജാവായ മല്യക്കെതിരെ ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസിൽ (എസ് എഫ് ഓ ) ആണ് പുതിയ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. സങ്കീർണമായ ചില കമ്പനി ഇടപാടുകളിലൂടെ ഇന്ത്യയിൽ നിന്നും തന്റെ പേരിലുള്ളതും അല്ലാത്തതുമായ നിരവധി കമ്പനികളിലേക്ക് ​പണ​മൊഴുക്കിയത് സംബന്ധിച്ച കേസുകൾ ആണ് ബ്രിട്ടീഷ് ഏജൻസി അന്വേഷിക്കുന്നത്.

മല്യയുടെ സ്ഥാവര ജംഗമ വസ്തുക്കളെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ എസ് എഫ് ഓ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് നാടുകളിൽ അദ്ദേഹത്തിന്റെ കമ്പനികളെപ്പറ്റിയുള്ള വിവരങ്ങളും നിക്ഷേപങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിശദവിവരങ്ങ​ളും ഏജൻസി പരിശോധിച്ചു വരികയാണ്.

മല്യയുടെ ഉടമസ്ഥതയിൽ ബ്രിട്ടനിൽ ഉള്ള കമ്പനികൾ മുഖേന ഇങ്ങനെ പണമൊഴുക്ക് നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും. ബ്രിട്ടനിൽ നടക്കുന്ന സ്വതന്ത്രമായ ഈ അന്വേഷണത്തെപ്പറ്റി ഇൻഡ്യാ ഗവൺമെന്റിനെ ബ്രിട്ടീഷ് സർക്കാർ അറിയിച്ചുട്ടുണ്ട്.

മല്യയെ വിചാരണയ്ക്കായി വിട്ടു കിട്ടണം എന്ന ഇൻഡ്യാ ഗവൺമെന്റിന്റെ ആവശ്യത്തെ ബലപ്പെടുത്തുന്നതാണ് ബ്രിട്ടീഷ് അന്വേഷണ ഏജൻസിയുടെ ഈ നീക്കം. മല്യയെ വിട്ടു ​കിട്ടാനുള്ള കേസ് ഇപ്പോഴുള്ളത് ​ബ്രിട്ടനിലെ ​വെസ്റ്റമിനി​സ്റ്റർ കോടതിയിൽ ആണ്.

ഇന്ത്യയിൽ നിന്നും ​ബാങ്കുകളെ കബളിപ്പിച്ച് ​ബ്രിട്ടനിലേക്ക് പണമൊഴുക്കിയത് ബ്രിട്ടീഷ് നിയമപ്രകാരവും കുറ്റകരമാണ് എന്ന് വ്യക്തമായാൽ മാത്രമേ മല്യയെ വിട്ടു കിട്ടുന്ന കാര്യത്തിൽ ബ്രിടീഷ് സർക്കാരിന് തീരുമാനം എടുക്കാൻ കഴിയൂ. ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ചു ആയിരക്കണക്കിന് കോടി രൂപ ഏതു വിധത്തിൽ ആണ് മല്യ തന്റെ ഉടമസ്ഥതിൽ ഉള്ള ബ്രിടീഷ് കമ്പനികളിൽ നിക്ഷേപിച്ചതെന്നും ബ്രിട്ടന്റെ മണ്ണിൽ കേന്ദ്രീകരിച്ചു കൊണ്ട് ഈ പണം ഉപയോഗി​​ച്ചു ഏതു വിധത്തിലാണ് മറ്റു രാജ്യങ്ങളിലേക്കും പണമൊഴുക്കി തന്റെ വ്യാപാരവും സ്വത്തുക്കളും വർദ്ധിപ്പിച്ചതെന്നും ഇന്ത്യ ബ്രിടീഷ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *