വീട്ടില്‍ നായയെ വളര്‍ത്തുന്നവര്‍ സൂക്ഷിക്കുക; നായയുമായി അടുത്ത് ഇടപഴകുന്നത് മാരകമായ രോഗങ്ങള്‍ക്ക് സാധ്യത

0
520

മൃഗസ്നേഹികളായ ആളുകളുടെ പ്രിയം വീട്ടില്‍ നായയെ വളര്‍ത്തുകയെന്നതാണ്. എന്നാല്‍ നായയുമായി അടുത്ത് ഇടപഴകിയാല്‍ മാരകമായ രോഗങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സ്നേഹിക്കാന്‍ ഏറ്റവും നല്ല ഒരു വളര്‍ത്തു മൃഗങ്ങളിലൊന്നാണ് നായ.

തൊട്ടുതുണയില്‍ കിടക്കുന്ന കുഞ്ഞിനെ കൊത്താന്‍ വന്ന പാമ്ബിനെ കടിച്ചുകൊന്ന് കുഞ്ഞിനെ രക്ഷിച്ചതും, ഭക്ഷണം തരുന്ന ഉടമസ്ഥന് നെഞ്ചുവേദന വന്നനിമിഷം വീട്ടില്‍ ആരുമില്ലാതെ വന്നപ്പോള്‍ പുറത്ത് പോയി ആളെ വിളിച്ചുകൂട്ടി ആശുപത്രിയില്‍ എത്തിച്ചതും തുടങ്ങി നായയുടെ സ്നേഹപ്രകടനങ്ങള്‍ ഒട്ടനവധിയാണ്.

ഉടമസ്ഥനോട് നായക്കുള്ള സ്നേഹപ്രകടനം കാണുമ്ബോള്‍ വാലാട്ടിയും, ദേഹത്തേക്ക് ഓടികയറി കെട്ടിപ്പിടിച്ചുമാണ്. ചില നായ്ക്കള്‍ മുഖത്ത് നക്കുന്നതും കണ്ടുവരുന്നുണ്ട്. ചിലര്‍ ഇതിന് സമ്മതിക്കാറില്ലെങ്കിലും ഭൂരിപക്ഷം ആളുകളും നായയെ മുഖത്ത് നക്കാന്‍ അനുവദിക്കുന്നവരാണ്, ഈ സ്നേഹ പ്രകടനങ്ങള്‍ പ്രായഭേദമന്യേയാണ് നടത്തുന്നത്.

നായയെ വളര്‍ത്തുന്നവര്‍ ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നാണ് നായ വിദഗ്ദനായ മാര്‍ട്ടി ബെക്കര്‍ പറയുന്നത്. ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്സിറ്റിയിലെ വൈറോളജി ആന്‍ഡ് ബാക്ടീരിയോളജി പ്രൊഫസര്‍ ജോണ്‍ ഓക്സഫോര്‍ഡ് വ്യക്തമാക്കുന്നത്. നായകളുടെ വായയുടെ ഭാഗത്ത് ഒരു തരം ബാക്ടീരിയ ഉണ്ട്, ഇത് നായയുടെ ഉമിനീരിലൂടെ നിങ്ങളുടെ മുഖത്ത് നക്കുമ്ബോള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

ഇത് പല ത്വക്ക് രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു എന്നാണ് ജോണ്‍ പറയുന്നത്. പനി പോലുള്ള അസുഖമായാണ് ആദ്യം ഇത് കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പിന്നീട് ഇത് മാരകമായ ത്വാക്ക് വ്യാധി ആകുന്നുവെന്നും ജോണ്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ നായകളെ മുഖത്ത് നക്കാന്‍ അനുവദിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ജോണ്‍ പറയുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *