സ്വാതന്ത്ര്യദിന പ്രസംഗം നടത്താനുള്ള ആശയങ്ങള്‍ ജനങ്ങള്‍ക്കും അറിയിക്കാം, മോദി അവതരിപ്പിക്കും

0
301

ദില്ലി: ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന മോദിയുടെ പ്രസംഗത്തിലേക്കുള്ള ആശയങ്ങള്‍ ജനങ്ങള്‍ക്കും അറിയിക്കാം. ആശയങ്ങള്‍ തന്നെ അറിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷത്തേക്ക് കൂടുതല്‍ മികച്ച രീതിയില്‍ ഭരണം നടത്താന്‍ ഇത് തനിക്ക് സഹായകരമാകുമെന്ന് മോദി അഭിപ്രായപ്പെട്ടു.

യുദ്ധത്തിനു പകരം സമാധാനം, വ്യാവസായിക പരിസ്ഥിതി മെച്ചപ്പെടുത്തല്‍, ശാസ്ത്രത്തിന്റെ വികാസം, പുതിയ രീതിയിലുള്ള രാഷ്ട്രീയം, ധാര്‍ഷ്ട്യത്തിനു പകരം കഴിവ് തെളിയിക്കല്‍ എന്നീ ആശയങ്ങള്‍ മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തും.

അതേസമയം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ദില്ലിയില്‍ ഒരുക്കുന്നത്. തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ഡ്രോണുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് ദില്ലി പോലീസിന്റെ നീക്കം. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *