അൽഫോൺസും, സുരഭിയും, കുരുമുളകരച്ച നല്ല ബീഫ് കറിയും!

0
32052
പ്രധാനമന്ത്രിയുടെ പത്ത് മിസ്ഡ് കാൾ, അമിട്ട്ഷാജി അണ്ണനും അൽഫോൺസ് ചേട്ടനും തമ്മിലെ റബ്ബറൈസ്ഡ് ചർച്ചകൾ, എന്നെല്ലാം പറഞ്ഞ് ട്രോളന്മാർ അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യയെ നല്ല അസ്സലായി ട്രോളിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇതിനിടയിൽ ഒന്നു രണ്ട് സംഭവ വികാസങ്ങൾ കൂടി ഉണ്ടായി സാക്ഷര കേരളത്തിന്റെ സാംസ്കാരിക രംഗത്ത്.
സംഭവം ഒന്ന് : ഓണദിനത്തിൽ സിനിമാ നടി സുരഭിയുമൊത്തുള്ള ചാറ്റ് ഷോയിലെ ഒരു രംഗത്തിൽ അവർ ബീഫ് തിന്നുന്ന രംഗം കാണിച്ചു. ഇത്തവണത്തെ ഓണം ബീഫ് കറിയും കൂട്ടി കഴിച്ചേക്കാം എന്ന് നടി പറയുകയും ചെയ്തു. കഷ്ടകാലമെന്ന് പറയട്ടെ, ഈ അഭിമുഖം വന്നത് പച്ച നിറത്തിലെ ലോഗോയുള്ള മീഡിയാ വൺ ചാനലിലായിരുന്നു. ചില കാവിക്കൊടിക്കാർ സംഭവം ഏറ്റു പിടിച്ചു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇതാണ് ചർച്ച. അങ്ങിനെ, ദേശീയ അവാർഡ് കിട്ടിയിട്ടും വലിയ ചർച്ചയാവാതിരുന്നതിന്റെ ക്ഷീണം സുരഭി മാറ്റിയെടുത്തു.
സംഭവം രണ്ട് : പ്രധാനമന്ത്രിയുടെ നിർബന്ധത്തിനു വഴങ്ങി ടൂറിസം മന്ത്രിയായ അൽഫോൺസ് കണ്ണന്താനം പത്രക്കാരെ കാണുകയായിരുന്നു, അങ്ങ് ഒറീസയിൽ വച്ച്. കേരളത്തിൽ വച്ച് ബീഫിനെ തൊട്ടു വണങ്ങി നമസ്കരിച്ച് പോയ മന്ത്രിയോട് പത്രക്കാർ ചോദിച്ചു, ബീഫ് നിരോധനം ടൂറിസത്തിന് തിരിച്ചടിയാവില്ലേ എന്ന്. ബീഫ് കഴിക്കണമെന്നുള്ളവർ അവരുടെ രാജ്യത്ത് വച്ച് കഴിച്ചുകൊള്ളട്ടെ എന്ന് കണ്ണന്താനം തിരിച്ചടിച്ചു. ഇത് കേട്ട് കണ്ണു തള്ളിയത് കേരളത്തിലെ അദ്ദേഹത്തിന്റെ നാട്ടുകാർക്കും വീട്ടുകാർക്കും തന്നെയാവണം. ബീഫ് ഇല്ലാതെ അച്ചായന്മാർക്ക് എന്ത് ആഘോഷം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *