ആര്യ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ല – അബർനദി

0
12124

കല്യാണം കഴിക്കുന്നതിനു പോലും റിയാലിറ്റി ഷോ നടത്തുന്നത് ഇപ്പൊ നമ്മുടെ നാട്ടിലും ഒരു ട്രെൻഡായി മാറി. സിനിമാ നടൻ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റി ഷോയുടെ ക്ളൈമാക്സ് പക്ഷേ ആന്റി ക്ളൈമാക്സ് ആയി മാറി. ഫൈനലിൽ വന്ന മത്സരാർത്ഥികളെ ആരെയും വേണ്ടെന്ന് പറഞ്ഞ് താരം തടി തപ്പിയതാണ് ഇപ്പോഴത്തെ വാർത്ത. ഫൈനലിസ്റ്റുകളായ യുവതിമാരുടെ കണ്ണീരും കിനാവുമെല്ലാം ഒറ്റ രാത്രിയിൽ വീണടിഞ്ഞു. അഗത, സൂസന്ന, സീതാലക്ഷ്മി എന്നിവരാണ് ഫൈനലിസ്റ്റുകളായ ഭാഗ്യവതികൾ അല്ലെങ്കിൽ നിർഭാഗ്യവതികൾ.

വളരെ തന്ത്രപരമായാണ് ആര്യ, ഇവരെ ആരെയും ജീവിത പങ്കാളിയായി വേണ്ട എന്ന തന്റെ തീരുമാനം ഫൈനൽ എപ്പിസോഡിൽ പരസ്യമാക്കിയത്. ഒരാളെ തിരഞ്ഞെടുത്താൽ ബാക്കി രണ്ടു പേരും, അവരുടെ കുടുംബങ്ങളും വിഷമിക്കും എന്ന കാരണത്താൽ താൻ ആരെയും തൽക്കാലം സ്വീകരിക്കുന്നില്ല എന്ന് ആര്യ തീരുമാനമെടുത്തു. ആര്യയ്ക്ക് എതിരേ സിനിമാ രംഗത്തു നിന്നും രാഷ്ട്രീയ രംഗത്തു നിന്നും നിരവധി വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. പെൺകുട്ടികളെ ആര്യ പറഞ്ഞു വഞ്ചിച്ചു എന്നതാണ് ആരോപണം.

ReadMore

പക്ഷേ, വിവാഹത്തെയും പ്രണയത്തെയും പറ്റി തികച്ചും റിയാലിറ്റിഷോ നിറഞ്ഞ സ്വപ്നങ്ങൾ ഉള്ള സ്ത്രീജനങ്ങൾക്ക് ഇതിലും നല്ല ഒരു ക്ളൈമാക്സ് വേറെന്താണ് നൽകാനുള്ളത്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ ടി.ആർ.പി റേറ്റിങ് കൂടുതൽ കിട്ടും എന്ന് അറിയാവുന്ന മാർക്കറ്റിങ് വേശ്യകൾ കണ്ടുപിടിച്ച ഈ ആശയം എന്തായാലും രണ്ട് പ്രാചീന ഭാഷകളിൽ അഴിഞ്ഞാടി പ്രശസ്തമായി.

ഇതുപോലുള്ള കോപ്രായങ്ങൾ, കാണുന്നവർക്ക് കണ്ണിന് ഒരു സുഖം പകരും എന്നല്ലാതെ ജീവിത യാഥാർഥ്യത്തോടടുക്കുമ്പോൾ അതിലെ പ്രശ്നങ്ങൾ മനസിലാകും. ആര്യ എന്തായാലും വലിയ പരിക്കുകൾ കൂടാതെ നൈസ് ആയി തടി തപ്പി. ഈ വിവാഹാഭാസത്തിന് ഏഴായിരം പെൺകുട്ടികളാണ് അപേക്ഷ അയച്ചത്. അവരിൽ നിന്നും പതിനാറു പേരെ ഈ പരിപാടിയിലേക്ക് തെരഞ്ഞെടുത്തു.

സാമാന്യ ബോധമുള്ളവരെ നാണിപ്പിക്കും വിധംമത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും വ്യത്യസ്ഥ ടാസ്കുകൾ വിജയിച്ച് മുന്നേറി. പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളായിരുന്നു അബർനദി എന്ന പെൺകുട്ടി. പക്ഷേ, റിയാലിറ്റി ഷോ യഥാർത്ഥ റിയാലിറ്റി ആവാൻ സാധ്യതയുണ്ടെന്ന് മനസിലായ ആര്യ അബർനദിയെ പ്രോഗ്രാമിൽ നിന്ന് എലിമിനേറ്റ് ചെയ്തു. ഇത് പ്രേക്ഷകർക്കും അബർനദിക്കും ഒരു ഷോക്ക് ആയിരുന്നു. പുറത്തായ ശേഷം ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ ആര്യയെ അല്ലാതെ ആരെയും വിവാഹം കഴിക്കില്ല എന്ന് തുറന്നു പറഞ്ഞ് അബർനദി വീണ്ടും വിവാദ നായികയായി.

കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക് ഇനി ആര്യയെ വേണ്ട എന്നാണ് മറ്റൊരു മത്സരാർത്ഥി സൂസൻ പറയുന്നത്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന കുറുക്കന്റെ കഥ ഈസോപ്പ് പണ്ട് പറഞ്ഞിട്ടുള്ളതുകൊണ്ട് ആർക്കും അതിൽ പുതുമ തോന്നാൻ ഇടയില്ല. മറ്റൊരു ഫൈനലിസ്റ്റ്ജനനിക്ക് നേരം വെളുത്തത് പരിപാടി അവസാനിച്ച ശേഷമാണ്. ആര്യ കാണിച്ചത് തെറ്റായ നടപടി ആണെന്നും, ഈ പ്രോഗ്രാം തന്നെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒന്നാണെന്നും അവർ പറഞ്ഞുവച്ചു. മന്ദബുദ്ധി അല്ലാത്ത ആർക്കും ഒറ്റ നോട്ടത്തിൽ മനസിലാകുന്ന ഈ കാര്യം മനസിലാക്കാൻ പരിപാടിയിൽ തോൽക്കേണ്ടി വന്നു എന്നത് അത്ഭുതകരമാണ്. ഇനി എങ്കിലും സ്ത്രീകളുടെ യശസ്സുയർത്തുന്ന മോഡലിങ്ങോ സിനിമാ അഭിനയമോ പരീക്ഷിച്ച് വിജയിക്കാൻ ജനനിക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

show less

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *