മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം മത്സരിക്കാൻ നിവിൻപോളി!

0
19

ലോകോത്തര നിലവാരത്തിൽ ഇന്ത്യൻ സിനിമകൾ ഇറക്കുന്ന ട്രെൻഡ് കൊണ്ടുവന്നത് അമീർ ഖാൻ ആണെങ്കിലും, ബാഹുബലിയുടെ റിലീസിന് ശേഷമാണ് ഒരു ഗ്ലോബൽ ഓഡിയൻസിനു വേണ്ടി ഇന്ത്യൻ സിനിമകൾ പരിഷ്കരിക്കപ്പെടാൻ തുടങ്ങിയത്. മലയാള സിനിമകൾ, കുറഞ്ഞ ബഡ്ജറ്റിൽ ആണെങ്കിൽ പോലും ലോകോത്തര നിലവാരത്തിലുള്ള കഥകൾ ആണ് പണ്ടുമുതലേ പ്രമേയമായി സ്വീകരിച്ചിട്ടുള്ളത്.

വടക്കൻ വീരഗാഥ, ദശരഥം, ഭൂതക്കണ്ണാടി, എന്നിങ്ങനെ, ലോക പ്രേക്ഷകർക്ക് ദഹിക്കുന്ന കഥകൾ മലയാളത്തിന്റെ അഭിമാനമാണ്. ഉറുമി, പഴശ്ശിരാജ എന്നീ ചിത്രങ്ങൾ, കാമ്പുള്ള കഥകളോടൊപ്പം ദൃശ്യ വിസ്മയത്തിന്റെ വാതായനങ്ങളും തുറന്നു തന്നു. പ്രാദേശിക, ലോ ബജറ്റ് ചിത്രങ്ങളുടെ കാലം ഏതാണ്ട് അവസാനിച്ചു എന്ന് പറയാം. തെലുഗു, തമിഴ് സിനിമകൾ ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരെ മനസ്സിൽ കണ്ടുകൊണ്ട്, ഡബ്ബിങ് പതിപ്പുകളോടൊപ്പം ആണ് ഇപ്പോൾ റിലീസ് ചെയ്യാറുള്ളത്.

ReadMore

മലയാളത്തിലും ഈ ട്രെൻഡ് വന്നു തുടങ്ങി. 2018, 2019 വർഷങ്ങളിൽ നമുക്ക് പത്തോളം ബിഗ് ബജറ്റ് സിനിമകൾ ആണ് റിലീസാകാൻ തയ്യാറെടുക്കുന്നത്. ഇതിൽ മോഹൻലാൽ, മമ്മൂട്ടി എന്നീ അതികായരോടൊപ്പം നിവിൻ പോളി, ടോവിനോ തോമസ് എന്നിങ്ങനെയുള്ള യുവ താരനിരയും ഉണ്ട്. മോഹൻ ലാലിന്റെ ഒടിയൻ ആണ് ഇവയിൽ ആദ്യം റിലീസിനൊരുങ്ങുന്നത്.

ഒടിയന്റെ ഫസ്റ്റ് ലുക്കും ടീസർ ട്രെയിലറും വൈറലായിരുന്നു. ഈ ചിത്രത്തിനായി മോഹൻലാൽ തന്റെ ശരീര ഭാരം കുറച്ച് ഫുൾ മെയ്ക്ക് ഓവറിൽ ആണ് ഇപ്പോൾ. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രം പഴയ കാലത്തെ കേരളത്തിൽ നടക്കുന്ന കഥയാണ്. വി.എ ശ്രീകുമാർ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ റിലീസ് ആവാൻ ഒരുങ്ങുകയാണ്. ചിത്രീകരണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ എന്ന് മമ്മൂട്ടി വിശേഷിപ്പിച്ച മാമാങ്കം, മലയാളികൾ കാത്തിരിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് സിനിമയാണ്. സ്ത്രൈണത നിറഞ്ഞ ഒരു കഥാപാത്രം അടക്കം 4 വ്യത്യസ്ഥ മുഖങ്ങളിൽ മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നു. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ആഘോഷമായിരുന്നു മാമാങ്കം. നിളയുടെ തീരങ്ങളെ ചോരയിൽ കുളിപ്പിച്ച ഈ ആഘോഷത്തിന് ഒരുപാട് കഥകൾ പറയാനുണ്ട്. ഇതിൽ ഒരെണ്ണമാണ് സജീവ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങുന്നത്.

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തിന്റെ മറ്റൊരു ഗ്ലോബൽ സിനിമ. ഇതിൽ മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി ലുക്ക് ഇതിനകം കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. നിവിൻ പോളിയുടേയും ലാലേട്ടന്റെയും ആരാധകർക്ക് ഒരു ദൃശ്യ വിരുന്നാവും ഈ സിനിമ എന്നതിൽ സംശയമില്ല. പ്രിത്വിരാജിനും ഈ വർഷം ഒരു ബ്രഹ്മാണ്ഡ ചിത്രം കയ്യിലുണ്ട്.

പുതുമുഖ സംവിധായകൻ ആയ എസ്. മഹേഷ് ഒരുക്കുന്ന കാളിയൻ. ഒരു ഡസനോളം ബിഗ് ബജറ്റ് ചിത്രങ്ങളിൽ സിംഹഭാഗവും ചരിത്രവുമായി ബന്ധപ്പെട്ട കഥകളാണ്. മോഹൻ ലാലിന്റെ തന്നെ മഹാഭാരതം ഈയടുത്ത് വാർത്തയായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം ലോക സിനിമാ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായി മാറും. പക്ഷേ, കൂടുതൽ വിവരങ്ങൾ ഒന്നും ഇതേപ്പറ്റി ലഭ്യമല്ല.

ഹോളിവുഡ് കലാകാരന്മാർ മേൽപ്പറഞ്ഞ ചിത്രങ്ങളുടെ എല്ലാം അണിയറയിൽ ഉണ്ട്. സാങ്കേതിക വിദഗ്ധരായും, സംഘട്ടന വിദഗ്ധരായും ലോകോത്തര നിലവാരത്തിലുള്ളവർ വരുമ്പോൾ മലയാള സിനിമയ്ക്ക് ഒരു ഗ്ലോബൽ മാർക്കറ്റ് തന്നെ കണ്ടെത്താൻ സാധിക്കും.

show less

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *