ചൈനയുടെ അദൃശ്യ വിമാനത്തെ ഇൻഡ്യൻ റഡാറുകൾ പിടിച്ചെടുത്തു!

0
35

ചൈനയുടെ അഹങ്കാരമായിരുന്നു, അദൃശ്യ വിമാനം എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ചെങ് ഡു ജെ-20 യുദ്ധ വിമാനം. അദൃശ്യത മുഖമുദ്രയാക്കി മിന്നൽ ആക്രമണങ്ങൾ നടത്താൻ ചൈനയെ സഹായിക്കുന്ന കണ്ടെത്തൽ എന്ന നിലയിൽ ചൈനീസ് മിലിട്ടറിക്ക് ഒരു മുതൽക്കൂട്ടായിരുന്നു ഇത്. റഡാറുകളുടെ കണ്ണിൽ പെടാതെ ആക്രമണവും പ്രതിരോധവും നടത്താൻ സാധിക്കുന്ന മൾട്ടി പർപ്പസ് യുദ്ധവിമാനമാണ് ജെ-20. പക്ഷേ, അവകാശപ്പെടുന്ന അദൃശ്യത ഈ വിമാനത്തിന് ഇല്ല എന്ന് ഇന്ത്യൻ മിലിട്ടറി കഴിഞ്ഞ ദിവസം തെളിയിച്ചു.

ചൈനീസ് ചെങ് ഡു വിമാനത്തെ നൂറുകണക്കിന് കിലോമീറ്റർ അകലെ നിന്ന് തന്നെ കാണാൻ സാധിക്കും എന്ന് ഇന്ത്യൻ എയർ ഫോഴ്സ് അറിയിച്ചു. ഇന്ത്യയുടെ സുഖോയ് എസ് യു-30 റഡാറിനാണ് ഇവയെ കണ്ടെത്താനുള്ള കഴിവുള്ളത്. റഷ്യയുടെ പുതിയ വിമാന പ്രതിരോധ റഡാർ കൂടി കൈക്കലാക്കാൻ ഒരുങ്ങുകയാണ് ഇൻഡ്യ. ഇതുകൂടി എത്തുമ്പോൾ, 30 വിമാനങ്ങളെ വരെ ഒന്നിച്ച് ട്രാക്ക് ചെയ്യാനും, ആറ് ലക്ഷ്യങ്ങളെ പ്രതിരോധിക്കുവാനും ഇന്ത്യയ്ക്ക് ഒരേ സമയം സാധിക്കും.

ReadMore

ഇന്ത്യൻ ഡിഫൻസ് റിസർച്ച് വിങ് പുറത്തുവിട്ട വാർത്ത പ്രകാരം, വടക്കു കിഴക്കൻ പ്രവിശ്യയിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യയുടെ എസ് യു 30 MKI റഡാർ, ചൈനയുടെ ജെ 20 വിമാനങ്ങളെ കണ്ടെത്തി. ഈ അദൃശ്യ വിമാനങ്ങൾ ടിബറ്റിന്റെ ആകാശത്തിലൂടെ പറക്കുകയായിരുന്നു. ഇന്ത്യൻ റഡാറുകളുടെ ശക്തിയെക്കുറിച്ച് എയർ മാർഷൽ വീരേന്ദ്ര സിങ് ധനോബ പറഞ്ഞ കാര്യം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ വാർത്ത.

അമേരിക്കയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളായ F 33, റാപ്റ്റർ എന്നിവയോടൊപ്പം നിൽക്കുന്ന സ്റ്റൽത്ത് വിമാനം എന്ന പേരിലായിരുന്നു ചൈന J 20 പുറത്തിറക്കിയത്. എന്നാൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇത് നാലാം തലമുറ വിമാനങ്ങളിൽ ഇടത്തരം ശേഷി മാത്രം ഉള്ള, ശരാശരി യുദ്ധ വിമാനം ആണ്. അമേരിക്കൻ യുദ്ധ വിമാനങ്ങളുടെ എൻജിൻ ശേഷി J 20ക്ക് ഇല്ല.

ചൈനീസ് യുദ്ധ വിമാനങ്ങളുടെ പ്രധാന പ്രശ്നം, അതായത്, ചൈനയ്ക്ക് ഒരു പ്രമുഖ വ്യോമ ശക്തി ആവാൻ സാധിക്കാത്തത് അവരുടെ ആകാശത്തിന്റെ പ്രത്യേകത മൂലം ആണെന്നാണ് പറയപ്പെടുന്നത്. ഉയരം കൂടിയ പ്രദേശങ്ങളാണ് ചൈനയ്ക്ക് ഉള്ളത് എന്നതിനാൽ, ഇന്ധന ക്ഷമത, മിസൈൽ വാഹക ശേഷി എന്നിവ ചൈനയ്ക്ക് കുറയും. ചൈനയുടെ എല്ലാ അവകാശവാദങ്ങൾക്കും ഉള്ള മറുപടി ആണ് സുഖോയ് എം.കെ..

ഏഷ്യയിലെ ഒന്നാം നമ്പർ ശക്തിയാവാൻ ചൈനയ്ക്ക് മുന്നിലുള്ള ഏക തടസ്സമാണ് ഇൻഡ്യ. സമ്പദ് വ്യവസ്ഥയുടെയും സൈനിക ശേഷിയുടെയും കാര്യത്തിൽ ചൈന മുന്നിട്ട് നിൽക്കുന്നു എങ്കിലും, ശക്തമായ ആഭ്യന്തര ജനാധിപത്യ ഭരണകൂടം നിലനിൽക്കുന്ന ഇന്ത്യയ്ക്കാണ് മാനസികമായി ലോകത്തിന് മുന്നിൽ ശക്തി. ഏകാധിപത്യ ഭരണകൂടം നിലനിൽക്കുന്ന ചൈനയെക്കാൾ ലോക രാഷ്ട്രങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നത്, സുതാര്യ നയങ്ങളോട് കൂടിയ ഇന്ത്യയെയാണ്.

ഉത്തരവാദിത്ത ബോധത്തോട് കൂടിയേ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന് പ്രവർത്തിക്കാനാവൂ. പക്ഷേ, പാർട്ടി ഏകാധിപത്യം നിലനിൽക്കുന്ന ചൈന തികച്ചും പ്രവചനാതീതമാണ്. മനുഷ്യ വിഭവ ശേഷിയിലും മറ്റും നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഭാവിയിൽ ചൈനയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പാക്കിസ്താനും ചൈനയും ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളുമായും നല്ല രീതിയിലെ നയതന്ത്ര ബന്ധമുണ്ട്.

show less

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *