ഗുജറാത്തിൽ അധികാരം പിടിക്കാൻ കോൺഗ്രസ്സ്!

0
7493

2019ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നായി ഗുജറാത്തിൽ ആരു ജയിക്കും എന്ന ചോദ്യം മാറിയിരിക്കുന്നു. മോദിയുടെ രാഷ്ട്രീയ ഈറ്റില്ലമായ ഗുജറാത്തിൽ കഴിഞ്ഞ 22 വർഷമായി കോൺഗ്രസ്സിന് അധികാരത്തിന്റെ പച്ച തൊടാൻ പറ്റിയിട്ടില്ല. ഗാന്ധിജിയുടെയും പട്ടേലിന്റെയും മാത്രമല്ല മോദിയുടെയും ഷായുടെയും ജന്മഭൂമിയിൽ കോൺഗ്രസ്സും ബി ജെ പിയും അധികാരം കയ്യാളാൻ ഉഗ്രസമരം തന്നെ നടത്തും. ഗുജറാത്തിൽ ചെയ്തതിന്റെയൊക്കെ ബലത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മോദി എന്ത് വില കൊടുത്തും ഗുജറാത്ത് തിരിച്ചു പിടിക്കാൻ ശ്രമിക്കും.

ജപ്പാൻ പ്രധാന മന്ത്രിയെ നേരെ ഗുജറാത്തിലേക്കു കൊണ്ട് വന്നു നടത്തിയ വൻപ്രകടനം ഗുജറാത്ത് അസ്സംബ്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യ പടിയായിരുന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
​​
ഗുജറാത്തിൽ ഇനി വരുന്നത് ഗഹലോ​ത് മോഡൽ ആയിരിക്കുമെന്ന് ഗുജറാത്ത് അസംബ്ലി തെരെഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിലെ കോൺഗ്രസ്സിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോ​ത് ആണ്.

മാന്യനായ രാഷ്ട്രീയ നേതാവ് എന്ന നിലയിലൂടെയും മികച്ച ഭരണാധികാരി എന്ന നിലയിലും മികവ് തെളിയിച്ച ഗെഹ്‌ലോട്ടി​ത്തിന്റെ സംഘാടകപാടവം ഗുജറാത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഗുജറാത്തിൽ പാർട്ടിയെ അധികാരത്തിൽ കൊണ്ടു വരുവാൻ ഗെഹലോ​ത്തിനു കഴിയുമെന്നും കോൺഗ്രസ്സ് നേതൃത്വത്തിന് ആത്മവിശ്വാസം ഉണ്ട് എന്നാണു രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *