ഉത്സവം കണ്ടതിനു ദളിതനെ കൊലപ്പെടുത്തി: മീശ വച്ചതിനും ദളിതുകൾക്കു നേരെ അക്രമങ്ങൾ!

0
1257

ഗാന്ധിയുടെയും പട്ടേലിന്റെയും നാട്ടിൽ ദളിതുകൾക്കു നേരെ അക്രമങ്ങൾ തുടരുന്നു. ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബാ നൃത്ത പരിപാടി കാണാൻ വന്ന ഇരുപത്തൊന്നുകാരനായ ദളിത് യുവാവിനെ സവർണ്ണരായ പട്ടേലുകൾ കൊലപ്പെടുത്തി. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ സർദാർ പട്ടേലിന്റെ ജന്മസ്ഥലത്തു ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രചാരണം ഉത്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം രാവിലെ നാല് മണിക്ക് സമ്മേളനസ്ഥലത്തിൽ നിന്നും ഏറെ അകലെയല്ലാത്ത അതേ ജില്ലയിലെ ഭദ്രാണിയാ ഗ്രാമത്തിൽ ഗാന്ധിജയന്തി നാൾ രാവിലെ നാലുമണിക്കാണ് സംഭവം.

ഭദ്രാണിയായിലെ ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിൽ ജയേഷ് സോളങ്കിയും ബന്ധു പ്രകാശ് സോളാങ്കിയും മറ്റു ദളിത് യുവാക്കളും ഇരിക്കുമ്പോൾ മേൽജാതിക്കാരനായ ഒരാൾ ദലിതുകളെ ജാതി പറഞ്ഞു അധിക്ഷേപിച്ചു. ദളിതുകൾക്കു ഗർബാ ഉത്സവം കാണാൻ അവകാശമില്ലെന്നു പറഞ്ഞു അയാൾ പോയി കൂടുതൽ ആളുകളുമായെത്തി ദളിത് യുവാക്കളെ ആക്രമിക്കുകയും ജയേഷ് സോളങ്കിയുടെ തല പിടിച്ചു ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. ബോധരഹിതനായ അയാളെ കറംസാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും കൊല്ലപ്പെട്ടയാളും പ്രതികളും തമ്മിൽ മുൻ വൈരാഗ്യമൊന്നും ഇല്ലെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. എങ്കിലും വിവിധ തലത്തിലുള്ള ആവേശനം നടന്നു വരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *