അക്രമം നടക്കാനുള്ള സാഹചര്യം ഒരുക്കിയത്‍ ദിലീപ്, ജാമ്യം അസാധ്യം: കോടതി

0
119245

ദിലീപിന് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. ജാമ്യം നിഷേധിക്കപ്പെട്ട വാർത്തയറിഞ്ഞ ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് പി പി മുകുന്ദൻ ദിലീപിന്റെ സമയ ദോഷം മാറാൻ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തി. ചാലക്കുടി എം പി ഇന്നസെന്റ്, പത്തനാപുരം എം.എൽ.എ കെ.ബി.ഗണേഷ് കുമാർ, കൊല്ലം എം എൽ എ മുകേഷ്, പൂഞ്ഞാർ എം എൽ എ പി സി ജോർജ് മുൻ എം.പി. സെബാസ്റ്റ്യൻ പോൾ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ഇതിനോടകം ദിലീപിന്റെ പക്ഷം പിടിച്ചു പ്രസ്താവനകൾ ഇറക്കുകയും നീക്കങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ആലുവയിലേ കോണ്ഗ്രസ്സ് എം എൽ എ അൻവർ സാദത്ത് ദിലീപിന്റെ രാഷ്ട്രീയബിനാമി ആണെന്നു ആരോപണങ്ങൾ ഉണ്ട്.

ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ഉള്ള വ്യത്യാസം ഇല്ലാതെ അധികാരമുള്ളവരും അല്ലാത്തവരുമായ രാഷ്ട്രീയ നേതാക്കൾ ദിലീപിനെ പിന്തുണച്ചു രംഗത്തുണ്ട്. ദിലീപിനെ അനുകൂലിക്കുവാനോ ജയിലിൽ പോയി കാണുവാനോ കാണിക്കുന്ന ഉത്സാഹത്തിന്റെ ചെറിയ ഒരംശം പോലും ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി വാദിക്കുവാൻ ഇത്തരക്കാർ മുന്നോട്ടു വരുന്നില്ല എന്നൊരു അഭിപ്രായം ചാനൽ ചർച്ചകളിൽ മുഴങ്ങിക്കേട്ടു.

ദിലീപ് ചെയ്തിരിക്കുന്നത് പത്തുവർഷത്തിൽ കുറവു ശിക്ഷ കിട്ടുന്ന കുറ്റങ്ങൾ ആണെങ്കിൽ അറുപതു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമായിരുന്നു. അത് കഴിഞ്ഞില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലാഭിക്കാം. പക്ഷെ അറുപതു ദിവസം കഴിഞ്ഞാലും ജാമ്യം ലഭിക്കത്തക്ക കുറ്റമല്ല ദിലീപ് ചെയ്തിരിക്കുന്നതെന്ന് കോടതിക്ക് ബോധ്യം വന്നിരിക്കുന്നു. അതിനാൽ തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം കൊടുത്താൽ മതിയാകും. ഇരുപതു വർഷത്തെയെങ്കിലും ശിക്ഷ കിട്ടേണ്ടുന്ന കുറ്റങ്ങൾ ആണ് ദിലീപിന്റെ മേൽ ചുമത്തപ്പെട്ടിരിക്കുന്നതു. തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് ജാമ്യം ലഭിച്ചേക്കാം. പക്ഷെ തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയും ദിലീപിനുമേൽ ചുമത്തപ്പെട്ടിരിക്കുന്നതു ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ആണെന്ന് തെളിവുകൾ കൊണ്ട് കോടതിക്ക് ബോധ്യമായാൽ ദിലീപിന് ജാമ്യം ലഭിക്കില്ല. വിചാരണയിൽ മാത്രമേ പിന്നീട് കാര്യങ്ങൾ ഉരുത്തിരിഞ്ഞു വരികയുള്ളു.

ദിലീപിന് ജാമ്യത്തിനു വേണ്ടിയും ഉന്നത തലങ്ങളിൽ നിന്നും ഇടപെടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ഡൽഹി കേന്ദ്രമാക്കി ചില നീക്കങ്ങൾക്കുള്ള സാധ്യത തെളിഞ്ഞു വരുന്നതും പോലീസ് വൃത്തങ്ങൾ നിരീക്ഷിച്ചു വരുന്നു. പൾസർ സുനി എന്ന വാടകഗുണ്ടയുടെ മൊഴിയും ജയിലിൽ നിന്നുള്ള കത്തും ഫോൺകോളും മുഖേന അയാൾ നടത്തിയ ആശയ വിനിമയങ്ങളും ആസ്പദമാക്കി അവയുമായി ബന്ധപ്പെട്ട വ്യക്തികളെ – അവരിൽ ദിലിപ്, ദിലീപിന്റെ സഹോദരൻ അനൂപ്, മാനേജർ അപ്പുണ്ണി, സുഹൃത് നാദിർ ഷാ, കാവ്യാ മാധവൻ തുടങ്ങി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു അവരുടെ മൊഴികളിലുള്ള സാദൃശ്യങ്ങളും വ്യത്യാസങ്ങളും അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും വച്ച് കൊണ്ടുള്ള ഒരു തെളിവുശേഖരണ സമ്പ്രദായമാണ് പോലീസ് സ്വീകരിച്ചത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *