ആന പ്രേമം നല്ലതാണ്, പക്ഷേ ഇങ്ങനെയായാലോ?

0
1627

ആനയ്ക്ക് അതിന്റെ വലിപ്പമറിയില്ല എന്നൊരു ചൊല്ലുണ്ട്. ഏറെക്കുറേ സത്യമാണത്. കേരളത്തിലെ വന്യജീവികളിൽ ഏറ്റവും ബുദ്ധിമാനായ മൃഗമാണ് ആന. ഇമോഷണലായ, സ്ത്രീ കേന്ദ്രീകൃതമായ സാമൂഹിക ജീവിതം നയിക്കുന്ന, കുടുംബബന്ധങ്ങൾക്ക്വി ലകൽപ്പിക്കുന്ന, കുസൃതിനിറഞ്ഞ ഒരു സാധു ജീവി. ഇടിവെട്ടും മഴയുമുള്ള സമയത്ത് ഇവ വൻ മരങ്ങൾക്കടിയിൽ നിൽക്കാറില്ല. മരച്ചില്ലകൾ ഒടിഞ്ഞ് ദേഹത്തു വീഴുമോ എന്ന ഭയം കൊണ്ട്. കുന്നിറങ്ങുമ്പോൾ മറിഞ്ഞു വീണാലോ എന്ന ഭയത്താൽ ഇവ മുൻ കാലുകൾ മടക്കി ഊർന്നിറങ്ങാറാണ് പതിവ്. പേടിത്തൊണ്ടനായ ഈ പാവത്താന്റെ വാലിലെ രോമമാണ് ധൈര്യം കിട്ടാനെന്നുപറഞ്ഞ് നമ്മൾ മോതിരമാക്കി കൈയ്യിലണിയുന്നത്.

എന്നാൽ, ഈയടുത്ത കാലത്തായി നാട്ടിലിറങ്ങി ആളെക്കൊല്ലുന്ന കാട്ടാനകളുടെ ഭീതി നിറയുന്ന ചിത്രങ്ങളാണ് മാധ്യമങ്ങൾ നിറയെ. എന്നാൽ, ഇതിന്റെ മൂലകാരണം തേടി നമ്മളൊരു യാത്ര തുടങ്ങിയാൽ, ആന പ്രശ്നത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ നമ്മൾ തന്നെയാണെന്ന് മനസിലാകും. ആന എന്നത് മലയാളികൾക്ക് ആവേശത്തിന്റെ മറ്റൊരു പേരാണ്. ഗജവീരന്മാർ ഗാംഭീര്യത്തോടെ നിരക്കുന്ന തൃശ്ശൂർ പൂരം നമ്മുടെ സ്വകാര്യ അഹങ്കാരവുമാണ്. ആന എന്നാൽ തിടമ്പേറ്റി അണിയിച്ചൊരുക്കി എഴുന്നള്ളിക്കാൻ മാത്രമുള്ള ഒരു സംഗതിയല്ല എന്നത് പക്ഷേ, പാലക്കാട്, തൃശ്ശൂർ നിവാസികൾക്ക് കഴിഞ്ഞ ദിവസം മനസ്സിലായി. കർക്കിടകമാസത്തിന്റെ ആലസ്യത്തിൽ നാടും നഗരവും വിശ്രമിക്കുമ്പോൾ മൂന്ന് ഗജവീരന്മാർ നാടുകാണാനിറങ്ങി.

35 കിലോമീറ്റർ ഒരൊറ്റ ദിവസം കൊണ്ട് താണ്ടിയ കാട്ടാനക്കൂട്ടം ഭാരതപ്പുഴയുടെ തീരത്തെത്തിയിട്ടാണ് പരക്കം പാച്ചിൽ നിർത്തിയത്. ആനകളെ തിരിച്ച് വിടാൻ അധികൃതർ നടത്തിയ ശ്രമങ്ങൾ ആദ്യഘട്ടത്തിൽ വിജയം കണ്ടില്ല. ജീവൻ കയ്യിൽ പിടിച്ച് ആനകളുടെ പിന്നാലെ പാഞ്ഞ വനപാലകർക്ക് പലപ്പോഴും ആനകളേക്കാൾ പ്രശ്നക്കാരായ ആളുകളെയാണ് നേരിടേണ്ടിവന്നത്. കൊച്ചിയിൽ കഴിഞ്ഞ ദിവസം സണ്ണി ലിയോൺ വന്നപ്പോഴുണ്ടായ അതേ ആവേശത്തോടെ ഈ ആനകളെ കാണാൻ ആളുകൾ തടിച്ചുകൂടി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *