ഇന്റർനെറ്റ് ഓഫാക്കാനുള്ള സ്വിച്ച് ഇനി ഗവണ്മെന്റിന്റെ കയ്യിൽ

0
6848

കഴിഞ്ഞ ദിവസം റാം റഹീം സിങ്ങിന്റെ ശിക്ഷാ വിധിയോടനുബന്ധിച്ച് ഭക്ത ജനങ്ങൾ നടത്തിയ കൊലവിളി സൈന്യത്തെ വരെ നിരത്തിലിറക്കിയാണ് ഗവണ്മെന്റ് തടഞ്ഞത്. റോഡും, ഫോണും, കൂടാതെ ആ പ്രദേശത്തെ ഇന്റർനെറ്റും ഗവണ്മെന്റ് തടയുകയുണ്ടായി. വിധ്വംസക സന്ദേശങ്ങൾ പരക്കുന്നത് തടയാനായിരുന്നു ഇത്. മുൻപ് വടക്കു കിഴക്കൻ സംസ്ഥാനക്കാർക്കെതിരേ സംഘർഷം ഉണ്ടായപ്പോഴും ഇതുപോലെ തന്നെ ഇന്റർനെറ്റ് സേവനം ഗവണ്മെന്റ് തടഞ്ഞിരുന്നു. സി ആർ പി സി വകുപ്പ് 144 പ്രകാരമായിരുന്നു ഇതു വരെ നെറ്റ് ഇല്ലാതാക്കിയിരുന്നത്. എന്നാൽ, നിയമപരമായി വളരെ ദുർബലമായിരുന്നു ഇത്തരത്തിലെ നടപടി. ഇതേത്തുടർന്നാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.

ഇതു പ്രകാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കോ, സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കോ മാത്രമേ ഇനിമുതൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാനുള്ള ഉത്തരവ് ഇറക്കാനാവൂ. ജന സുരക്ഷയും അടിയന്തിര പ്രാധാന്യവും കണക്കിലെടുത്ത് ഗവണ്മെന്റിന് ഇനി ജനങ്ങളുടെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി അവസാനിപ്പിക്കാം. എന്നാൽ ഇതിൽ മറഞ്ഞിരിക്കുന്ന പ്രശ്നമെന്തെന്നാൽ, ഏതെല്ലാം വിഷയങ്ങളാണ് അടിയന്തിര പ്രാധാന്യമുള്ളവ എന്നോ, ജനസുരക്ഷ മുൻ നിർത്തി ഏതെല്ലാം സാഹചര്യങ്ങളിൽ ഇത് നടപ്പിലാക്കാം, ഏതെല്ലാം സാഹചര്യങ്ങളിൽ നടപ്പിലാക്കാൻ പാടില്ല എന്നീ കാര്യങ്ങൾക്കൊന്നും വ്യക്തത ഇല്ല എന്നുള്ളതാണ്.

അതായത്, നിലവിലെ സാഹചര്യത്തിൽ സർക്കാരിന് തോന്നിയ പോലെ ഈ നിയമം എടുത്തുപയോഗിക്കാം. കലാപ ബാധിത പ്രദേശങ്ങളിലും, ഭീകരാക്രമണം പോലുള്ള രാജ്യ സുരക്ഷയെ ബാധിക്കുന്ന സന്ദർഭങ്ങളിലും അധികാരികൾക്ക് ഈ നിയമം സഹായകരമാണ്. എന്നാൽ ഇതിൽ ഒരു അപകടം പതിയിരിക്കുന്നുണ്ട്. കണക്കുകൾ നിരത്തി പ്രസ്താവിക്കുകയാണെങ്കിൽ, 2017 വർഷത്തിൽ മാത്രം 40-ൽ അധികം തവണ
ഇന്റർനെറ്റ് സേവനം ഗവണ്മെന്റ് ഉത്തരവ് പ്രകാരം ഇല്ലാതാക്കിയിട്ടുണ്ട്. ഇവയെല്ലാം യഥാർത്ഥത്തിൽ അത്യാവശ്യമുള്ള സന്ദർഭങ്ങളിലാണോ ഇല്ലാതാക്കിയിട്ടുള്ളത് എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *