സ്പെക്ട്രം ലേലത്തിൽ മോദി സർക്കാർ നടത്തിയത് 23821 കോടിയുടെ അഴിമതി: കോൺഗ്രസ്സ്

മോദി സർക്കാർ സ്പെക്ട്രം ലേലത്തിൽ 23821 കോടി രൂപയുടെ അഴിമതി നടത്തിഎന്ന് കോൺഗ്രസ്സിന്റെ ആരോപണം. മുകേഷ് അംബാനിക്കും എയർടെല്ലിനും ഐഡിയായ്ക്കും പ്രയോജനകരമായ വിധത്തിൽ സ്‌പെക്ട്രം ലേലത്തുക കെട്ടിവയ്ക്കാനുള്ള കാലാവധി രഹസ്യമായി ആറു വർഷം കൂടി നീട്ടിക്കൊടുത്തു കൊണ്ട് സർക്കാർ ഖജനാവിന് 23821 കോടി രൂപയുടെ നഷ്ടംവരുത്തി എന്ന്...

ജനരക്ഷായാത്ര, ജാഥയുടെ ചരിത്രത്തിലെ ഏറ്റവും പരിഹാസ്യമായ ജാഥ: കോടിയേരി

"കേരളത്തിൽ അക്രമം അവസാനിക്കണമെങ്കിൽ സി പി എമ്മിന്റെ ഭരണം അവസാനിക്കണമെന്നു അമിത് ഷാ. സംസ്ഥാനത്ത ഇതുവരെ 120 സംഘപരിവാർ അംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ 85 പേരും മുഖ്യമന്ത്രിയുടെ ജില്ലയിൽ നിന്നുള്ളവരാണ്. അതിനാലാണ് ജനരക്ഷായാത്ര കണ്ണൂരിൽത്തന്നെ ആരംഭിച്ചത്. ബി ജെ പിയുടെ പ്രത്യയശാസ്ത്രം അക്രമത്തിന്റേതല്ല. ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകാനാണ്...

ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ശക്തമായ ഒരു കാരണം ഉണ്ടാകില്ലേ?: സോനാ നായർ

ദിലീപിനു ജാമ്യം ലഭിച്ചത് അദ്ദേഹത്തെ കുറ്റവിമുക്തൻ ആക്കിയതുപോലെയാണ് ആരാധകർ ആഘോഷിക്കുന്നത്. പക്ഷെ ജാമ്യം കിട്ടിയിട്ടേ ഉള്ളൂ. വിചാരണയും ശിക്ഷാവിധിയുമൊക്കെ വരാൻ ഇരിക്കുന്നതേയുള്ളു. ഇരുപതു വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ആണ് ദിലീപിനു മേൽ ചുമത്തപ്പെട്ടിട്ടുള്ളത്. ജാമ്യം കിട്ടിയതു കൊണ്ട് ദിലീപ് കുറ്റവിമുക്തനായി എന്നർത്ഥമില്ല. കഴിഞ്ഞ നാലു തവണയും...

ഉത്സവം കണ്ടതിനു ദളിതനെ കൊലപ്പെടുത്തി: മീശ വച്ചതിനും ദളിതുകൾക്കു നേരെ അക്രമങ്ങൾ!

ഗാന്ധിയുടെയും പട്ടേലിന്റെയും നാട്ടിൽ ദളിതുകൾക്കു നേരെ അക്രമങ്ങൾ തുടരുന്നു. ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബാ നൃത്ത പരിപാടി കാണാൻ വന്ന ഇരുപത്തൊന്നുകാരനായ ദളിത് യുവാവിനെ സവർണ്ണരായ പട്ടേലുകൾ കൊലപ്പെടുത്തി. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ സർദാർ പട്ടേലിന്റെ ജന്മസ്ഥലത്തു ബി ജെ പിയുടെ തെരഞ്ഞെടുപ്പു...

രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട ഊരിവച്ചാൽ ഗുജറാത്തിലെ വികസനം കാണാം: അമിത് ഷാ

ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തെരെഞ്ഞെടുപ്പു പ്രചാരണം ദേശീയ അധ്യക്ഷൻ അമിത്ഷാ ഉൽഘാടനം ചെയ്തു. 'ഗുജറാത്ത് ഗൗരവ് യാത്ര' എന്ന് പേരിട്ടിരിക്കുന്ന പ്രചാരണയാത്ര ആനന്ദ് ജില്ലയിൽ കരംസാദിൽ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മഗൃഹത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി,...

കർണാടകത്തിൽ അന്ധവിശ്വാസങ്ങൾ നിയമം മൂലം നിരോധിക്കുന്നു!

കർണാടകത്തിൽ അന്ധവിശ്വാസ നിനോധന ​നിയമം മന്ത്രിസഭ അംഗീകരിച്ചു​​. അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള അനാചാരങ്ങൾ നിയമപരമായി നിരോധിക്കും. മുമ്പും പലതവണ ഈ ബിൽ നിയമസഭയിൽകൊണ്ടുവരുവാൻ കർണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പാർട്ടിക്കകത്തും പുറത്തും നിന്നുള്ള എതിർപ്പും സമ്മർദ്ദങ്ങളും കാരണം നീണ്ടു പോവുകയായിരുന്നു. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം ഉൾപ്പെടെ ചില ആരാധാനാലയങ്ങളിൽ നടക്കുന്ന...

ദിലീപ് – മഞ്ജു വാര്യർ ബോക്സ് ഓഫീസ് യുദ്ധം – അഥവാ രാമലീല Vs സുജാത!

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെതിരെ കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ. കേസിലെ സാക്ഷികളെ കാവ്യയുടെ ഡ്രൈവർ സ്വാധീനിച്ചു എന്നാണു പുതിയ കണ്ടെത്തൽ. സാക്ഷിയുടെ ഫോണിലേക്കു കാവ്യാ മാധവന്റെ ഡ്രൈവറുടെ 41 വിളികൾ നടത്തിയത്തിനുള്ള തെളിവാണ് പ്രോസിക്യൂഷൻ കേരളം ഹൈക്കോടതിയിൽ ഹാജരാക്കിയത്. മലയാള സിനിമയിലെ പ്രമുഖരിൽ...

വിദ്യാരംഭം: ആശാൻപള്ളിക്കൂടങ്ങൾ മലയാളികളുടെ ഗൃഹാതുരത

വിജയദശമി നാൾ വിദ്യാരംഭം നടത്തുന്ന പതിവ് കേരളത്തിൽപുരാതന കാലം മുതൽ നില നിൽക്കുന്നു. ഇത് എന്നാണു ആരംഭിച്ചതിന്നുള്ളതിനു കൃത്യമായ തെളിവുകൾ ഇല്ല. പക്ഷെ ജാതിമത ഭേദമെന്യേ വിജയദശമിനാൾ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ് കേരളത്തിൽ വ്യാപകമായിരുന്നു. പിൽക്കാലത്ത് ഇത് ഹിന്ദുക്കൾ ഒഴികെയുള്ള മത വിഭാഗങ്ങൾ അവരുടേതായ രീതിയിൽ നടത്തുവാൻ...

ഗുജറാത്തിൽ അധികാരം പിടിക്കാൻ കോൺഗ്രസ്സ്!

2019ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നായി ഗുജറാത്തിൽ ആരു ജയിക്കും എന്ന ചോദ്യം മാറിയിരിക്കുന്നു. മോദിയുടെ രാഷ്ട്രീയ ഈറ്റില്ലമായ ഗുജറാത്തിൽ കഴിഞ്ഞ 22 വർഷമായി കോൺഗ്രസ്സിന് അധികാരത്തിന്റെ പച്ച തൊടാൻ പറ്റിയിട്ടില്ല. ഗാന്ധിജിയുടെയും പട്ടേലിന്റെയും മാത്രമല്ല മോദിയുടെയും ഷായുടെയും ജന്മഭൂമിയിൽ കോൺഗ്രസ്സും ബി...

മോദിയെ പേടിച്ച് ആരും ഒന്നും പറയുന്നില്ല: കേന്ദ്രസാമ്പത്തിക നയങ്ങളെ വിമർശിച്ച് യശ്വന്ത് സിൻഹ

മോദിയും ജെയ്റ്റ്‌ലിയും ചേർന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്നു ചൂണ്ടിക്കാട്ടി മുൻ കേന്ദ്ര ധനകാര്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ യശ്വന്ത് സിൻഹ എഴുതിയ ലേഖനം രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ കൊടുങ്കാറ്റഴിച്ചു വിട്ടിരിക്കുന്നു. ജനങ്ങളിൽ ഭയപ്പാടുണ്ടാക്കിയാണ് മോദി ഭരിക്കുന്നതെന്നും യശ്വന്ത് സിൻഹ എഴുതിയിട്ടുണ്ട്. അധികാര കേന്ദ്രങ്ങളോട് 'സത്യം തുറന്നു...