പഴങ്ങളിലെ പുതിയ മെഗാസ്റ്റാർ, അഥവാ ചക്കയാണ് താരം!

0
881
ചക്കയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി. അന്താരാഷ്ട്ര തലത്തിൽത്തന്നെ ഒരു ചക്കനയം രൂപീകരിക്കുവാൻ വയനാട്ടിലെ അമ്പലവയലിൽ ഇന്നു സമാപിച്ച അന്താരാഷ്ട്ര ചക്കഗവേഷണ ശില്പശാലയിൽ തീരുമാനമായി. ​പ്ലാവുകൃഷി, ചക്കയുടെ സംഭരണം, സംസ്‌ക്കരണം, ബ്രാന്‍ഡിംഗ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ആശയക്കൈമാറ്റം, സാങ്കേതികവിദ്യ കൈമാറല്‍ എന്നിവയില്‍ പുതിയ നയരൂപീകരണം നടത്തും.
​ഡോ.ചലിന്ദ(ശ്രീലങ്ക), ഡോ.ന്യൂയന്‍ മിംങ് ചാവ്യൂ (വിയറ്റ്‌നാം),നടായ ദുംപായി (ബാംങ്കോക്ക് ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ വിഭാഗം മേധാവി), ഡോ.മുഹമ്മദ് ദേശ ഹാസിം (മലേഷ്യ) ,ഡോ.എം.എ.റഹീം (ബംഗ്ലാദേശ് കാര്‍ഷിക സര്‍വ്വകലാശാല), ഇന്ത്യയില്‍ നിന്നുളള ഡോ.ശിശിര്‍ മിത്ര, ഡോ.ശ്രീപദ്രെ മുതലായവർ ആണ് ശില്പശാലയ്ക്കു നേതൃത്വം നൽകിയത്.
​കേരളത്തിൽ ഒരു വർഷം അറുന്നൂറു കോടിയിലേറെ രൂപ വില വരുന്ന ചക്ക ഉത്പാദനം നടക്കുന്നുണ്ട്. ​എങ്കിൽ പോലും ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നും ശീതീകരിച്ച ചക്ക കേന്ദ്ര ഗവണ്മെന്റ് സംരംഭമായ ‘സഫൽ’ മുഖേന കേരളത്തിലെ വിപണികളിൽ എത്തുന്നുണ്ട്. ഇരുന്നൂറു രൂപ മുതൽ ആയിരം രൂപ വരെ ഇപ്പോൾ ചക്കയ്ക്ക് വിലയുണ്ട്. ആധുനിക വിപണിയുടെ ചക്കയാവശ്യങ്ങൾക്കനുസരിച്ചു സംഭരണവും സംസ്കരണവും സൂക്ഷിപ്പും ഉത്പാദനവും വിപണനവും നടത്തുവാൻ കേരളത്തിന് കഴിയുന്നില്ല. ലോകത്ത് ഏറ്റവും അധികം ചക്കയുത്പാദനം നടക്കുന്നത് കേരളത്തിൽ ആണ് താനും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *