കർണാടകത്തിൽ കോൺഗ്രസ്സിനു തുണ ഭാഷാവികാരവും മതവികാരവും!

0
32483

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തു ബി ജെ പി യുടെ വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്ത്താൻ കഴിയുന്ന ഒരവസരവും പാഴാക്കാതെ കരുനീക്കങ്ങൾ നടത്തുന്നതു ബി ജെ പി യെ വിയർപ്പിക്കുന്നു. 2018 ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് തന്നെ അധികാരത്തിൽ വരുമെന്നാണ് ഈയിടെ ചില ഏജൻസികൾ നടത്തിയ സർവേയിൽ പറയുന്നത്.

ഹിന്ദിക്കെതിരെ വിവിധ കന്നഡ സംഘടനകൾ നടത്തിയ പ്രക്ഷോഭത്തെ സിദ്ധരാമയ്യ അദ്ദേഹം പിന്താങ്ങുകയും കന്നഡഭാഷയുടെ കാര്യത്തിൽ സംസ്ഥാനത്തിന് ഹിതകരമല്ലാത്ത ഒന്നും സംഭവിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കർണാടകത്തിലെ പ്രമുഖ സമുദായവും ബി ജെ പിയുടെ പ്രധാന വോട്ടുബാങ്കുമായ ലിംഗായത്തുകൾക്കിടയിലാണ് സിദ്ധരാമയ്യ പിളർപ്പുണ്ടാക്കിയത്. ലിംഗായത്ത് വീരശൈവ വിഭാഗങ്ങൾക്ക് മതപദവി നൽകുന്നതിൽ തനിക്കും കോൺഗ്രസ്സ് പാർട്ടിക്കുംയോജിപ്പാണു ഉള്ളതെന്നും അതിനു വേണ്ടി കേന്ദ്രത്തെ സമീപിക്കുമെന്നും സിദ്ധരാമയ്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് മുതൽ ആ വിഭാഗങ്ങളിലെ ജനങ്ങൾക്കിടയിൽ അനുകൂലമായും പ്രതികൂ ലമായും വലിയ ചർച്ചകൾ നടക്കുകയാണ്.

ലിംഗായത്തുകൾക്കു പ്രത്യേക മത പദവി നൽകുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമുദായമായ വൊക്കലിഗരുമായും കോൺഗ്രസ്സ് കൂടുതൽ അടുക്കുന്നു. കർണാടക പര്യടനത്തിൽ ആയിരുന്ന അമിത്ഷാ വൊക്കലിഗ സമുദായത്തിന്റെ പ്രമുഖ മഠമായ ആദിചുഞ്ചനഗിരിയിൽ സന്ദർശനം നടത്തിയതിനു പിറകെ സിദ്ധരാമയ്യയും ഇന്നലെ മഠാധിപതി സ്വാമി നിർമലാനന്ദനാഥിനെ സന്ദർശിച്ചു സംഭാഷണം നടത്തി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *