മനസ്സില്ലാമനസ്സോടെ കണ്ണന്താനത്തിനു സ്വീകരണം ഒരുക്കി കേരള ബി ജെ പി!

0
959
കുറച്ചുദിവസമായി കേരളത്തിൽ രാഷ്ട്രീയമായ വാഗ്സമരങ്ങൾ കുറവായിരുന്നു. ബി  ജെ പിയുടെ ശബ്ദം എങ്ങും കേൾക്കാൻ ഇല്ലായിരുന്നു. കേരളത്തിൽ അമിത് ഷായും കൂട്ടരും നടത്താനിരുന്ന ജാഥ മാറ്റി വച്ചതിനു പിന്നാലെ അൽഫോൻസ്  കണ്ണന്താനം എന്ന മുൻ കമ്യൂണിസ്റ്റ് സ്വതന്ത്രൻ ബി ജെ പിയുടെ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടതോടെ അക്ഷരാർത്ഥത്തിൽ ബി ജെ പിക്ക് ശബ്ദം ഇല്ലാതെയായി. അതിന്റെ സമാധാനം കേരളത്തിലെ രാഷ്ട്രീയ മേഖലകളിൽ കാണാമായിരുന്നു. പാർട്ടിക്കകത്തും കേന്ദ്രത്തിൽ മന്ത്രിയാവാൻ പറ്റിയ ആരും ഇല്ല എന്ന സന്ദേശം ആണ് കേന്ദ്ര നേതൃത്വം കണ്ണന്താനത്തിന്റെ നിയമനത്തിലൂടെ ബി ജെ പി സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്നതു. 
 
പറ്റിയ നാണക്കേട് മറയ്ക്കാൻ എന്നപോലെ ഇപ്പോൾ കണ്ണന്താനത്തിനു സംസ്ഥാന വ്യാപകമായി സ്വീകരണം  ഒരുക്കുകയാണ് സംസ്ഥാന ബി ജെ പി. കർണാടകത്തിലെ മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഹിന്ദുത്വ സംഘടനകൾ സംശയത്തിന്റെ നിഴലിൽ ആണ്. ഇക്കാര്യത്തിലും സംസ്ഥാന ബി ജെ പിക്ക്  നിലപാട് വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. 
 
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സഹായിച്ച ബി ഡി ജെ എസ്  ഇടഞ്ഞു നിൽക്കുകയാണ്. സംസ്ഥാന ഘടകത്തിലെ നേതാക്കൾ പലതട്ടുകളിൽ ആണുള്ളത്. തമ്മിൽപ്പോരു രൂക്ഷമായ ബി ജെ പി കേരള സംസ്ഥാന ഘടകത്തിന്റെ  സുഗമമായ രാഷ്ട്രീയഗതിക്ക്‌  തടസ്സം ഉണ്ടാക്കുന്നത് പാർട്ടിക്കുള്ളിലെ തന്നെ വിവിധ ഗ്രൂപ്പുകൾ ആണ്. 
 
കുമ്മനം സംസ്ഥാന പ്രസിഡണ്ട് ആയതു തന്നെ പാർട്ടിയിലെ ഭിന്നതകൾക്കുള്ള പരിഹാരം എന്ന നിലയിൽ ആണെങ്കിലും പാർട്ടി നേതാക്കൾ പരസ്പരം എതിർക്കുന്നതിലും ചെളി വാരിയെറിയുന്നതിലും മിടുക്കു പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *