ജനരക്ഷായാത്ര, ജാഥയുടെ ചരിത്രത്തിലെ ഏറ്റവും പരിഹാസ്യമായ ജാഥ: കോടിയേരി

0
894

“കേരളത്തിൽ അക്രമം അവസാനിക്കണമെങ്കിൽ സി പി എമ്മിന്റെ ഭരണം അവസാനിക്കണമെന്നു അമിത് ഷാ. സംസ്ഥാനത്ത ഇതുവരെ 120 സംഘപരിവാർ അംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ 85 പേരും മുഖ്യമന്ത്രിയുടെ ജില്ലയിൽ നിന്നുള്ളവരാണ്. അതിനാലാണ് ജനരക്ഷായാത്ര കണ്ണൂരിൽത്തന്നെ ആരംഭിച്ചത്. ബി ജെ പിയുടെ പ്രത്യയശാസ്ത്രം അക്രമത്തിന്റേതല്ല. ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകാനാണ് ബി ജെ പി ശ്രമിക്കുന്നത്.”

കേരളത്തിൽ നടക്കുന്ന അക്രമപ്രവർത്തനങ്ങൾ മനുഷ്യാവകാശപ്രവർത്തകരും കണ്ടില്ലെന്നു നടിക്കുന്നു. അക്രമത്തിന്റെ ചെളിക്കുണ്ടിൽ എത്ര ചവുട്ടി താഴ്ത്തിയാലും താമര അതിനെയൊക്കെ അതിജീവിച്ചു കൂടുതൽ ശോഭയോടെ വിരിഞ്ഞുവരും. സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തെ വേരോടെ പിഴുതെറിയുവാൻ ബി ജെ പി പ്രവർത്തകർക്കു കഴിയണം. തിരുവനന്തപുരത്തു ജനരക്ഷായാത്ര അവസാനിക്കുമ്പോൾ കേരളം രാഷ്ട്രീയത്തിൽ സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ അന്ത്യം ആയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ജനങ്ങളെ രക്ഷിക്കേണ്ടുന്ന ചുമതലയുമുള്ള സർക്കാർ അത് ചെയ്യാത്തതുകൊണ്ടാണ് ബി ജെ പി ജനരക്ഷായാത്ര നടത്തുന്നത്. ജനമുന്നേറ്റങ്ങളെ അടിച്ചമർത്താൻ ആണ് ഈ സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾ പ്രശ്നങ്ങളിൽപ്പെട്ടു നാറ്റം തിരിയുമ്പോൾ ഉത്തരേന്ത്യയിലേക്കു നോക്കി സംസാരിക്കുവാൻ ആണ് മുഖ്യമന്ത്രിയും കോടിയേരിയും ശ്രമിക്കുന്നത്. അക്രമികൾക്കും മൂലധനശക്തികൾക്കും വേണ്ടിയാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നത്- ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *