പെൺചേലാകർമ്മം – ഞെട്ടലോടെ കേരളീയ സമൂഹം: ലോകത്താകെ ദുരിതമനുഭവിക്കുന്നത് 20 കോടി സ്ത്രീകൾ

0
62121
ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹമെന്നു പേരുകേട്ട കേരളത്തിലും പെൺകുട്ടികൾക്ക് ചേലാകർമ്മം നടത്തുന്നു എന്ന വാർത്ത വലിയ ഞെട്ടൽ ആണ് കേരളീയസമൂഹത്തിൽ ഉണ്ടാക്കിയത്. ഏറ്റവും അപരിഷ്കൃത സമൂഹങ്ങളിൽ മാത്രം നില നിന്നിരുന്ന പെൺചേലാകർമ്മം കേരളത്തിലെ മതാചാരങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ടങ്കിൽ അത് സൂചിപ്പിക്കുന്നത് നാം സാമൂഹ്യമായി കൂടുതൽ പ്രകൃതരും സ്ത്രീ വിരുദ്ധരും ആയിട്ടുണ്ടെന്നാണ്.
 
വിശ്വാസങ്ങൾക്കൊപ്പം ഇത്തരം പ്രാകൃതാചാരങ്ങളും കർക്കശമായി നിലനിർത്തിക്കൊണ്ടു പോകുന്നത്  സമ്പൂർണ്ണസാക്ഷരമായ കേരളത്തിലാണെന്നോർക്കണം. അപ്പോൾപ്പിന്നെ  ഇത്രയൊന്നും സാമൂഹിക പുരോഗമനം വന്നിട്ടില്ലാത്ത രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ ഇതിന്റെ ആചരണം എത്ര വലുതായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു.
 
ഇത് നടത്തിക്കൊടുക്കുന്ന ഡോക്റ്റർമാർ മാത്രമല്ലോ കുറ്റക്കാർ. ഇത്തരം ഒരു ആചാരം എങ്ങനെ കേരളീയരുടെയിടയിൽ വ്യാപിച്ചു എന്നത് ഇങ്ങനെ ചെയ്യിക്കുന്ന വിശ്വാസിവിഭാഗങ്ങൾ എത്തി നിൽക്കുന്ന സ്ത്രീവിരുദ്ധതയുടെ ലക്ഷണമാണ്. സ്ത്രീകളുടെ ലൈംഗികസുഖത്തെ കുറയ്ക്കുവാനും അങ്ങനെ അവരുടെ ആസക്തിയെ അമർച്ച ചെയ്യുവാനും  ആണ് ഇത് നടത്തുന്നത്. ഡോക്ടർമാർ മുഖേനയോ, പ്രാകൃതരീതിയിൽ മൂർച്ചയുള്ള ഉപകരണം കൊണ്ടോ സ്ത്രീയുടെ കൃസരി മാത്രമോ കൃസരിയും യോനിയുടെ ചില ഭാഗങ്ങളുമോ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. സ്ത്രീയ്ക്ക് ലൈംഗികസുഖം പ്രദാനം ചെയ്യുന്ന പ്രധാനഅവയവം ആണ് കൃസരി.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here