ഓണം, അഥവാ മഹാബലി രക്തസാക്ഷി ദിനം!

0
544

ലോകത്തിന്റെ ഏതു മൂലയിലുമാകട്ടെ, മലയാളി എവിടെയുണ്ടോ, അവിടെ ഓണാഘോഷവുമുണ്ട്. കോടി മുണ്ടും പുത്തനുടുപ്പുമണിഞ്ഞ്, മലയാളി എന്ന സ്വത്വം അല്പം അഹങ്കാരത്തോടെ തന്നെ വിളിച്ചോതി, നെറ്റിയിലൊരു ചന്ദനക്കുറിയുമായി, തിരുവോണത്തിന് നടന്നു നാടുചുറ്റാൻ ആഗ്രഹിക്കാത്ത ഏതു മലയാളിയുണ്ട്?

വിരുന്നുവന്നവരെയെല്ലാം വീട്ടുകാരാക്കിയ ചരിത്രമേ നമ്മൾ മലയാളികൾക്കുള്ളൂ. നമ്മുടെ മഹാരാജാവായിരുന്ന മഹാബലിയും അതുപോലെ അതിഥി സൽക്കാര പ്രിയനായിരുന്നു. അതുകൊണ്ടാണ് ഓലക്കുടയും ചൂടി, കുടുമയും കെട്ടി, പാവമെന്ന് തോന്നിക്കുന്ന ഒരു പയ്യൻ വന്ന് മൂന്നടി മണ്ണ് ചോദിച്ചപ്പോൾ മുൻപിൻ നോക്കാതെ ഇഷ്ടമുള്ളത്ര അളന്നെടുത്തോളാൻ പുള്ളിക്കാരൻ പറഞ്ഞത്. എന്നാൽ ചെറുക്കനാകട്ടെ, ജനിച്ചപാടേ ബാല്യം പിന്നിട്ട മിടുക്കനായിരുന്നു.

ദേവന്മാരുടെ ആശങ്കയകറ്റാൻ പതിവു പോലെ അവതാരമെടുത്തുവന്ന മഹാവിഷ്ണു. ദേവന്മാർക്ക്, പ്രത്യേകിച്ച് ദേവന്മാരിൽ വേന്ദ്രനായ ദേവേന്ദ്രന് ആളുകൾ നന്നാവുന്നത് കണ്ണിൽ പിടിക്കില്ല. വരം നേടാൻ ആരെങ്കിലും തപസ്സുതുടങ്ങുമ്പോഴേ അദ്ദേഹം രംഭ മേനകാ തിലോത്തമമാരെ അയയ്ക്കും, തപസ്സു മുടക്കാൻ. പേടിയാണ് ദേവേന്ദ്രന്. കാര്യം ദേവ രാജാവാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കസേര തെറിപ്പിക്കാൻ ശക്തനായി ആരെങ്കിലും ഭൂമിയിൽ വളർന്നു വരുന്നുണ്ടോ എന്ന് സാകൂതം നിരീക്ഷിക്കും. അങ്ങനെ കണ്ടാൽ പിന്നെ വേവലാതിയായി. ഒടുവിൽ വായു ഭഗവാനും അഗ്നിദേവനും കൂടി, പ്രഷർ കയറി തളർന്ന ഇന്ദ്രനേയും താങ്ങി ബ്രഹ്മാവിന്റെ അടുത്തെത്തും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *