ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ ചട്ടലംഘനം: പോലീസ് നടപടിയെടുക്കും

0
25562
സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രീയ പ്രവർത്തകരോ നേതാക്കോളോ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ദേശീയപതാക ഉയർത്തരുതെന്നുള്ള ജില്ലാ കളക്റ്ററുടെ വിലക്ക് ലംഘിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്  പാലക്കാട്ട്  മൂത്താംതറ കർണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ പതാക ഉയർത്തി.
ജനപ്രതിനിധികളോ അധ്യാപകരോ വിദ്യാർത്ഥി പ്രതിനിധികളോ അല്ലാത്തവർ എയിഡഡ്‌ സ്‌കൂളിൽ  ദേശീയപതാക ഉയർത്തുന്നത് ചട്ടലംഘനമാണെന്നു കാണിച്ചാണ് പാലക്കാട് ജില്ലാ കളക്ടർ പി. മേരിക്കുട്ടി സ്‌കൂളധികൃതർക്ക് നോട്ടീസ് നൽകിയത്.
ഇന്ന് പുലർച്ചെ ഒരു മണിക്കാണ് കളക്റ്ററുടെ നോട്ടീസ് തഹസീൽദാരും ഡി വൈ എസ പിയും നേരിട്ടുചെന്ന് സ്‌കൂൾഅധികൃതർക്കു കൈമാറിയത്. കർണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ മോഹൻ ഭഗവത് പതാക ഉയർത്തുമെന്നും സർക്കാരോ സിപി എമ്മോ എതിർത്താൽ എന്ത് വില കൊടുത്തും നേരിടുമെന്ന് ആർ എസ് എസ് – ബി ജെ പി നേതൃത്വങ്ങൾ പ്രസ്താവന നടത്തിയിരുന്നു. മോഹൻ ഭഗവത് സ്‌കൂളിലെത്തിയ  ഉടൻതന്നെ പതാക ഉയർത്തുകയും പ്രഭാഷണം നടത്തുകയും ചെയ്തു.
തടഞ്ഞാൽ സംഘർഷാവസ്ഥ ഉണ്ടാകുമെന്നതിനാൽ പോലീസ് സംയമനം പാലിച്ചു. പക്ഷെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പോലീസ് അധികൃതരും ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *