മുംബൈ ആക്രമണം പാക്കിസ്ഥാനെന്ന് തുറന്നു പറഞ്ഞ് നവാസ് ഷെരീഫ്!

0
23

മുംബൈ ആക്രമണം നടത്തിയത് പാക്കിസ്ഥാനികൾ എന്ന് തുറന്നു സമ്മതിച്ച് നവാസ് ഷെരീഫ്. പാക്കിസ്ഥാനിലെ ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റു പറച്ചിൽ. 2008 നവംബർ 26നാണ് ലോകം നടുങ്ങിയ ആക്രമണം ഉണ്ടായത്. ലഷ്കർ ഇ തോയിബ എന്ന ഭീകര സംഘടനയുടെ 10 അക്രമകാരികൾ ആയുധങ്ങളുമായി ജലമാർഗ്ഗം മുംബൈയിൽ എത്തി. 164 പേരാണ് ഈ ആക്രമണങ്ങളുടെ ഫലമായി കൊല്ലപ്പെട്ടത്.

നവംബർ 26ന് തുടങ്ങി 29 വരെ നീണ്ടുനിന്ന ഈ ആക്രമണത്തിൽ അജ്മൽ കസബ് എന്ന തീവ്രവാദിയെ മാത്രമാണ് ജീവനോടെ പിടികൂടിയത്. ഒടുവിൽ, വിചാരണയ്ക്ക് ശേഷം ഇയാളെ തൂക്കിക്കൊന്നു. ഇന്ത്യയും ലോകരാഷ്ട്രങ്ങളും ആക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് എടുത്തു കാട്ടിയെങ്കിലും അവർ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം ഒരു യുദ്ധത്തിലേക്ക് നീങ്ങിയെങ്കിലും, നമ്മുടെ ഗവണ്മെന്റ് സംയമനം പാലിച്ചതിനാൽ, ലോകം പിരിമുറുക്കത്തിൽ നിന്ന് രക്ഷനേടി.

ReadMore

ഇത് ആദ്യമായാണ് നവാസ് ഷെരീഫിനെ പോലെ ഒരു പ്രമുഖൻ, പാക്കിസ്ഥാന്റെ പങ്ക് പരസ്യമായി സമ്മതിക്കുന്നത്. ഇതിന് കാരണം അദ്ദേഹത്തിന് ഇന്ത്യയോട് പെട്ടെന്ന് തോന്നിയ മമതയോ, സമാധാനത്തോടുള്ള അഭിനിവേശമോ അല്ല, മറിച്ച് പ്രാദേശിക രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. കാലാകാലങ്ങളായി പാക്കിസ്ഥാൻ ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം മാത്രമല്ല. നിരവധി സമാന്തര ഭരണകൂടങ്ങൾ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. മതപരമായ ഭരണകൂടവും, തീവ്രവാദികളുടെ ഭരണവും എല്ലാം ഉണ്ടെങ്കിലും, പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും സൈനിക ഭരണകൂടമാണ്.

നവാസ് ഷെരീഫിനെ പോലെ, സൈനിക മേധാവികളുടെ സമ്മർദ്ദത്തിന് ഇരയാവേണ്ടി വന്ന രാഷ്ട്രീയക്കാരന്, ഭരണത്തിൽ സൈന്യത്തിനുള്ള സ്വാധീനം തകർക്കേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആജീവനാന്ത വിലക്കുള്ള ഒരാളും കൂടിയാണ് അദ്ദേഹം. രാജ്യം ഭരിക്കേണ്ടത് സൈന്യമോ, ചാര സംഘടനയോ, ന്യായാധിപൻമാരോ അല്ലെന്നും, ജനങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടം ആണെന്നും നവാസ് ഷെരീഫ് പരോക്ഷമായി പറഞ്ഞുവച്ചു.

ഈയടുത്ത് ഭീകര സംഘടനകളെ നിരോധിക്കാനുള്ള നിയമ നടപടികളുമായി പാക്കിസ്താൻ രംഗത്തെത്തിയിരുന്നു. ആത്മാർഥമായ ആഗ്രഹത്തേക്കാളുപരി, സഖ്യ കക്ഷികളുടെ സമ്മർദ്ദമാണ് ഇതിനു പിന്നിലുള്ളത്. റഷ്യയും ചൈനയും പാക്കിസ്ഥാനോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ അവർക്കും തലവേദനയാണ്. ഈ രീതിയിൽ കാര്യങ്ങൾ കൂടുതൽ മുന്നോട്ടു പോകില്ല എന്ന ശക്തമായ താക്കീത് സഖ്യ രാഷ്ട്രങ്ങൾ നൽകിയപ്പോൾ പാക്കിസ്ഥാന് നിലനിൽപ്പില്ലാതായി.

പരമ്പരാഗതമായി അമേരിക്കയുടെ കഴുകൻ ചിറക്കുകൾക്കടിയിൽ ഒളിച്ച് സ്വന്തം താൽപര്യങ്ങളെ വളർത്തിക്കൊണ്ടിരുന്ന നമ്മുടെ അയൽക്കാർക്ക് ഇപ്പോൾ അമേരിക്കൻ പിന്തുണയില്ല. ഭീകര രാഷ്ട്രമായി ട്രംപ് പാക്കിസ്ഥാനെ വിശേഷിപ്പിച്ചതോടെ, ശേഷിച്ച നയതന്ത്ര ബന്ധവും പരുങ്ങലിലായി.

ഇത്രയെല്ലാം സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും പാക്കിസ്ഥാൻ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് യാഥാർഥ്യം. നിയമ നിർമ്മാണങ്ങളും, ആളുകളുടെ കണ്ണിൽ പൊടിയിടുന്ന ഗിമ്മിക്കുകളും പണ്ടുമുതലേ പാക്കിസ്ഥാൻ ചെയ്തു പോരുന്നതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വിഷ്ഫുൾ തിങ്കിങ് വഴിയാണ് ഈ പ്രശ്നക്കാരനായ അയൽക്കാരനോട് ഇടപഴകുന്നത്. അതായത്, പാക്കിസ്ഥാൻ ഉടനേ മാറും എന്ന വിഷ്, ആഗ്രഹം മനസ്സിൽ വച്ചുകൊണ്ടുള്ള പെരുമാറ്റം.

ഈ അടുത്ത കാലത്തായി പക്ഷേ നമ്മുടെ നയതന്ത്ര വിദഗ്ധർ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മനസ്സുമാറി സമാധാന പാതയിലേക്ക് പാക്കിസ്ഥാൻ വരും എന്ന് ചിന്തിച്ചുകൊണ്ടുള്ള നയതന്ത്ര ഇടപെടലുകൾ ഇനി ഉണ്ടാകാൻ ഇടയില്ല. ഇങ്ങോട്ടുള്ള സമീപനം എങ്ങനെയാണോ, അതു പോലെ തന്നെ നമുക്കും മുന്നോട്ടു പോയേ തീരൂ.

show less

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *