വിമാനയാത്രക്കാർക്ക് ഇനി നോ ഫ്ലൈ ലിസ്റ്റ്!

0
535
അടിപിടി കൂടി വിമാനത്തിന് എന്തെങ്കിലും സംഭവിച്ചാലോ, ഹൈജാക്ക് ചെയ്യപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടാലോ നേരെ താഴെയെത്തും എന്നതാണ് ആകാശ യാത്രയുടെ ഒരു പ്രത്യേകത. അതിനാൽ തന്നെ പ്രശ്നക്കാരായ യാത്രക്കാരെ അകറ്റി നിർത്താൻ വിദേശ രാജ്യങ്ങളിലെ എയർലൈൻ കമ്പനികൾ ഉണ്ടാക്കി വച്ച ഒരു ഏർപ്പാടാണ് നോ ഫ്ലൈ ലിസ്റ്റ്, അഥവാ നിരോധിക്കപ്പെട്ട യാത്രക്കാരുടെ പട്ടിക. ഇന്ത്യയിലും, യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി അത്തരമൊരു സംവിധാനം വരികയാണ്.
സിവിൽ ഏവിയേഷൻ ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ ആണ് ഈ പ്രക്രിയയ്ക്ക് മുൻകൈ എടുക്കുന്നത്. ഇതുപ്രകാരം വിമാന കമ്പനികൾക്ക് പ്രശ്നക്കാരായ യാത്രക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഏർപ്പെടുത്താനുള്ള അപേക്ഷ സമർപ്പിക്കാനാവും. ഈ അപേക്ഷ 30 ദിവസത്തിനകം ഏവിയേഷൻ ഡയറക്ടർ പരിശോധിക്കണം. അപേക്ഷ നൽകി തീരുമാനം ആവുന്നത് വരെ പ്രസ്തുത എയർലൈൻ വഴി പേരുള്ള ആൾക്ക് യാത്ര ചെയ്യാനാവില്ല. അത്രയും ദിവസം യാത്രയിൽ നിന്നും വിലക്കിയതിന് യാത്രക്കാർക്ക് യാതൊരു നഷ്ട പരിഹാരവും ലഭിക്കുന്നതല്ല. എന്തെങ്കിലും പരാതികൾ ഉള്ള പക്ഷം അത് അവതരിപ്പിക്കാൻ 60 ദിവസത്തെ സമയം ലഭിക്കുന്നതാണ്.
രാജ്യ സുരക്ഷയെ മുൻനിർത്തി നോ ഫ്ലൈ ലിസ്റ്റ് തയ്യാറാക്കി നടപ്പിലാക്കുന്നത് വളരെ നല്ല ഒരു തീരുമാനം തന്നെയാണ്. എന്നിരുന്നാലും, ഇത് നടപ്പിൽ വരുത്തുമ്പോൾ ശക്തമായ നിയമ നിർമ്മാണം ഉറപ്പു വരുത്തേണ്ടതുണ്ട്. മിക്കവാറും രാജ്യങ്ങളിൽ നോ ഫ്ലൈ ലിസ്റ്റ് ചില സ്ഥാപിത താല്പര്യക്കാരുടെ കയ്യിലെ ചട്ടുകം ആകുന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയിൽ ഇതിനെച്ചൊല്ലി ഉണ്ടായ വിവാദം ഈ നിരയിൽ അവസാനത്തേതാണ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിബ് ‘ഒമാറോസ’ എന്ന പേര് നോ ഫ്ലൈ ലിസ്റ്റിൽ ചേർത്തതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഒമാറോസ മാനിഗോൾട്ട് ട്രംപ് ഭരണ വിഭാഗത്തിന്റെ രാഷ്ട്രീയ ഉപദേശക സ്ഥാനം കൈയ്യാളുന്ന വനിതയാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *