ഓണം: മലയാളിയുടെ സമത്വദർശനത്തിന്റെ പ്രതീകം!

0
421
സമത്വമെന്ന ആശയത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് മലയാളികളുടെ ഓണം. ഓണവുമായി ബന്ധപ്പെട്ട നിരവധി ആചാരാനുഷ്ഠാനങ്ങൾ ഉണ്ടെങ്കിലും ഐതിഹ്യം ഒന്നേയുള്ളു. അത് മഹാബലിയെന്ന മഹാനായ ചക്രവർത്തിയെ  വാമനൻ എന്ന കൗശലക്കാരനായ  ബ്രാഹ്മണൻ കബളിപ്പിച്ചതിന്റെ കഥയാണ്. അത് മുതൽ കേരളത്തിൽ അസമത്വം നടമാടിത്തുടങ്ങി. ആണ്ടു  തോറും വാമനന്റെ അനുമതിപ്രകാരം പ്രജകളെ കാണാൻ വരുന്ന മാവേലിയുടെ കഥ ആബാലവൃദ്ധം മലയാളികൾക്കും സുപരിചിതമാണ് .
മാവേലി എന്നവിശാലമനസ്ക്കനായ  ഭരണാധികാരിയുടെ കീഴിൽ സുഖസുഭിക്ഷമായ ജീവിതം കേരളീയർ നയിച്ചിരുന്നു എന്നാണു സങ്കല്പം. പക്ഷെ ചരിത്രത്തിൽ എപ്പോഴെങ്കിലും അത്തരം സുഖജീവിതം നമ്മൾക്ക് സാധ്യമായിരുന്നോ? ജീവിതം സദാ പ്രകൃതിജന്യവും  മനുഷ്യജന്യവുമായ സംഘർഷങ്ങളും അതിന്റെ സഹനങ്ങളും നിറഞ്ഞതായിരുന്നില്ലേ? അസമത്വം ഇവിടെ ഉണ്ടായിരുന്നതിനാൽത്തന്നെ സമത്വം, സാഹോദര്യം തുടങ്ങി മനുഷ്യർക്ക്  അവശ്യം വേണ്ടുന്ന ഗുണഗണങ്ങളെപ്പറ്റി നമുക്കുള്ള കാഴ്ചപ്പാടുകൾ ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നുണ്ട്. പക്ഷെ നമ്മുടെ സമത്വസങ്കൽപ്പം ഓണക്കാലത്ത് മാത്രം ഉണരുന്ന ഒന്നായി മാറിയിരിക്കുന്നു.
 
ഓണത്തെ പ്പറ്റിയുള്ള പഴയ എട്ടാം ക്ലാസിലെ ഒരു പാഠഭാഗം ഇങ്ങനെയാണ് “ഏതു ഋതുവിലും വസന്തർത്തുവിന്റെ മനോഹാരിത കലർന്ന കേരളഭൂമിക്കു പുതിയൊരു പൂക്കാലഭംഗി കൈവരുന്ന കൈവരുന്ന കാലമാന് പൊന്നിൻ ചിങ്ങമാസം. തളിർത്തും പൂത്തതും നിന്നുലയുന്ന ചെടികളും മരങ്ങളും ലതകളും  കൊണ്ട് കേരളാന്തരീക്ഷം  അന്നു  ശബളാഭമാകും. പൊൻകതിർക്കുലകളെക്കൊണ്ടു  തല കുനിക്കുന്ന  നെല്ലു  നിറഞ്ഞ പാടങ്ങളിൽ നിന്ന്  അറ നിറഞ്ഞു സംതൃപ്തി കൊണ്ട് കർഷകന്റെ അകം നിറയുന്ന കാലമാണത്. ചൂടു  കുറഞ്ഞ വെയിൽ തെളിയുന്ന പകലും സുഖശീതളമായ രാത്രിയും  മന്ദമായി വീശുന്ന കുളിർകാറ്റും കൊണ്ട്  സുന്ദരതരമായി പൂക്കളും കായ്കളും കനികളും  കൊണ്ടു സുഭിക്ഷം തികഞ്ഞ ഇക്കാലം  നമുക്ക് ഉത്സവക്കാലമായതിൽ അദ്‌ഭുതത്തിന്  അവകാശമില്ല.”

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *