കേരളത്തിൽ അന്യദേശ തൊഴിലാളികൾ 35 ലക്ഷം: ഇവർ പ്രതിവർഷം നാട്ടിലേക്കയക്കുന്നത് 25000 കോടി രൂപ

1
4786
അന്യസംസ്ഥാന തൊഴിലാളികളെക്കൂടി കേരളത്തിന്റെ ജനസംഖ്യയിൽ ഉൾപ്പെടുത്തിയാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള സംസ്ഥാനം എന്ന കേരളത്തിന്റെ റിക്കാർഡ് തകരും.  
  
ഇപ്പോൾ കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ സംഖ്യ മുപ്പത്തഞ്ചു ലക്ഷത്തോളം വരും. ഇവരിൽ തൊണ്ണൂറു ശതമാനത്തിലേറെയും പുരുഷന്മാർ ആണ്. സകുടുംബം താമസിക്കുന്നവർ ചെറിയ ഒരു ശതമാനം മാത്രമേയുള്ളു. കേരളത്തിൽ ഒരു ജനസംഖ്യാ  വിസ്ഫോടനം രൂപപ്പെട്ടു വരുന്നുണ്ടെന്നു തീർച്ച.
ഇരുപത്തയ്യായിരം കോടി രൂപയോളം അവർ സ്വന്ത നാടുകളിലേക്ക് കുടുംബം പോറ്റാൻ അയയ്ക്കുന്നു. 2013ൽ ഡി. നാരായണ, സി എസ്  വെങ്കിടേശൻ, എം.പി.ജോസഫ് എന്നിവർ കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിനു വേണ്ടി നടത്തിയ പഠനമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ വ്യാപനത്തെപ്പറ്റിയും സാമ്പത്തികഘടനയിലും സമൂഹത്തലത്തിലും ഉള്ള പങ്കിനെപ്പറ്റിയും ആധികാരികരേഖയായി ഇപ്പോഴും ഉള്ള രേഖ.  അന്നത്തെ കണക്കനുസരിച്ച്  കേരളത്തിൽ ഉള്ള 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ ഒരുവർഷം ശരാശരി പതിനേഴായിരത്തഞ്ഞൂറു കോടി രൂപ സ്വന്ത നാടുകളിലേക്ക് അയച്ചിരുന്നു. പ്രതിവർഷം രണ്ടരലക്ഷം ആളുകൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടി എത്തുന്നു. അങ്ങനെ പത്തു  വര്ഷം കൊണ്ട് (2023 ൽ) ഇവരുടെ എണ്ണം ഇരട്ടി (അമ്പതുലക്ഷം) ആവും. ഇവർക്കെല്ലാം തൊഴിൽ അവസരങ്ങൾ കേരളത്തിൽ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
 
കേരളത്തിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ ഏറ്റവും വലിയ കേന്ദ്രീകരണം ഉള്ള പ്രദേശം പെരുമ്പാവൂർ ആണ്. കേരളത്തിലേക്ക് എമ്പതുകളുടെ ആദ്യപകുതി മുതൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടങ്ങുന്നത്. 1980ൽ നടപ്പിലായ കേന്ദ്ര സർക്കാരിന്റെ പുതിയ വനനിയമം മൂലം ആസാംകാടുകളിലെ മരംമുറി നിർത്തലാക്കി. അതോടെ ലോകത്തിലെ തന്നെ വലിയ തടിവ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ആസാമിൽ പതിനായിരക്കണക്കിന് ആളുകൾ തൊഴിൽ രഹിതരായി. കേരളത്തിൽ ഏറ്റവും അധികം തടി മില്ലുകളും അനുബന്ധ തൊഴിലുകളും  ഉള്ള പെരുമ്പാവൂരിൽ അവരിൽ ഒരു വിഭാഗം തൊഴിൽ തേടി എത്തി. പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം പ്രദേശങ്ങളിലായി ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് തടിമില്ലുകളും അനുബന്ധവ്യവസായ സ്ഥാപനങ്ങളും ഉണ്ട്.ഇവിടൊക്കെയായി പതിനായിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ ആ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നു.

Leave a Reply

One response to “കേരളത്തിൽ അന്യദേശ തൊഴിലാളികൾ 35 ലക്ഷം: ഇവർ പ്രതിവർഷം നാട്ടിലേക്കയക്കുന്നത് 25000 കോടി രൂപ”

  1. അത് നാം കേരളീയന്റെ സോഷ്യലിസ്റ്റ് , പരോപകാരി മനസ്സിന് തീരെ സഹിക്കാനാകുന്നില്ല 🤔 ചെളിയും , കരിയും , പുകയും വെയിലും യേറ്റു പണിയെടുക്കുന്നതും😜

Leave a Reply

Your email address will not be published. Required fields are marked *