സ്വാതന്ത്ര്യസപ്തതിയിൽ വിഭജന മ്യൂസിയം പ്രവർത്തനം ആരംഭിച്ചു!

0
589
ഇന്ത്യൻ ജനതയ്ക്കു രാഷ്ട്രപ്പിറവിയുടെ ചരിത്രവും വേദനയും എന്തായിരുന്നുവെന്ന് ഓർമ്മിക്കുവാൻ വേണ്ടി ഇൻഡോ പാക് വിഭജനത്തിന്റെ സ്മരണകൾ ഇരമ്പുന്ന വിഭജന മ്യൂസിയത്തിന്റെ രണ്ടാം ഘട്ടം സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികത്തിൽ അമൃത്സറിൽ  ഉദാഘാടനം ചെയ്യപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഏറ്റവും വലിയ കോളനിയിൽ നിന്ന് ഇന്ത്യ, പാകിസ്ഥാൻ എന്നീ രാഷ്ട്രങ്ങൾ രൂപപ്പെട്ടത്തിന്റെ സ്മാരകം സ്വാതന്ത്ര്യസപ്തതി ആഘോഷിക്കുന്ന രാജ്യത്തിനു കിട്ടുന്ന വലിയൊരു മുതൽക്കൂട്ടാണ്. അമൃത്സറിൽ കഴിഞ്ഞ വർഷമാണ് ലോകത്തിലെ തന്നെ ആദ്യത്തെ വിഭജന മ്യൂസിയം ‘ദി ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്’ (TAACHT) എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചത്. പൂർണരൂപത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് ഇപ്പോഴാണ്.
മറ്റു ലോകരാജ്യങ്ങളിലൊക്കെ അവരുടെ രാഷ്ട്രരൂപീകരണത്തിനു വഴിവച്ച സംഭവങ്ങളുടെയും അനുഭവങ്ങളുടെയും സ്മാരകങ്ങൾ തീർത്തിട്ടുണ്ടെകിലും ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിനും ക്രൂരതകൾക്കും കാരണമായ ഇന്ത്യാ വിഭജനത്തിന് ഒരു സ്മാരകം ഇല്ലായിരുന്നു. ഏഷ്യയുടെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും രാഷ്ട്രീയത്തെയും മാത്രമല്ല കോടിക്കണക്കിനു മനുഷ്യരെയും അവരുടെ ബന്ധങ്ങളെയും ജീവിതത്തെന്നെയും കീഴ്മേൽ മറിച്ച വിഭജനത്തിന്റെ ദുരന്തങ്ങൾ ഏറ്റുവുവും അധിക അനുഭവിച്ച പഞ്ചാബിലെ അമൃതസറിലാണ് ഈ മ്യൂസിയം എന്നത് ശ്രദ്ധേയമാണ്.
ഒന്നരക്കോടി ജനങ്ങൾ ആണ് അവർ തലമുറകളായി ജീവിച്ചിരുന്ന സ്വദേശം വിട്ടു പുതിയ വാസസ്ഥലം തേടി അഭയാര്ഥികളായി മാറിയത്. ഈ പറിച്ചുനടലിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ലെന്നു മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഈ മ്യൂസിയത്തിന് പ്രത്യേക പ്രസക്തിയുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *