നിവേദിതാ മേനോനെ നിരന്തരം വേട്ടയാടുന്നതു നിർത്തണം: രാഷ്ട്രപതിക്ക് 1800 പേര് ഒപ്പിട്ട കത്ത്!

0
1223

ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല പ്രൊഫസർ ആയ നിവേദിതാ മേനോനെ ‘നിരന്തരം വേട്ടയാടുന്ന’ത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരായ പാർത്ഥ ചാറ്റർജി, ജൂഡിത് ബട്ട്ലർ എന്നിവർ ഇന്ത്യൻ പ്രസിഡന്റിനു നിവേദനം നൽകി. കൊളംബിയ, ഹാർവാർഡ്, ബെർക്കിലി മുതലായ സർവ്വകലാശാലകളിലേതുൾപ്പെടെ ലോകപ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷണരും, കലാകാരന്മാരും ആക്ടിവിസ്റ്റുകളും പത്രപ്രവർത്തകരും സിനിമാതാരങ്ങളും നിയമജ്ഞരുമടക്കം 1800 പേർ ഒപ്പിട്ടതാണ് നിവേദനം.

കൊളംബിയ സർവകലാശാലയിലെ നരവംശ ശാസ്ത്ര-മധ്യേഷ്യൻ-ദക്ഷിണേഷ്യൻ-ആഫ്രിക്കൻ പഠന വിഭാഗം പ്രൊഫെസ്സർ ആണ് പാർത്ഥ ചാറ്റർജി. ബെർക്കലി സർവകലാശാലയിലെ താരതമ്യസാഹിത്യ വിഭാഗം പ്രൊഫസ്സർ മാക്സൈൻ എലിയറ്റ്, ഇന്ത്യൻ ചലച്ചിത്ര താരങ്ങളായ ശർമിള ടാഗോർ, അപർണ സെൻ തുടങ്ങിയവർ ഒപ്പിട്ടിട്ടുണ്ട്.

ജവാഹർലാൽ നെഹ്‌റു സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ ‘സെന്റർ ഫോർ കംപാരറ്റീവ് പൊളിറ്റിക്സ് ആൻഡ് പൊളിറ്റിക്കൽ തിയറി’ യുടെ മേധാവിയായിരുന്ന നിവേദിതാ മേനോനെ ഒരു സെലെക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളെ അപമാനിച്ചു എന്നാരോപിച്ച് തൽസ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. 2016 ഡിസംബറിൽ നടന്ന അക്കാദമിക് കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു എന്നതിന്റെ പേരിൽ നിവേദിതാ മേനോനെതിരെ സർവകലാശാല നടത്തുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *