രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട ഊരിവച്ചാൽ ഗുജറാത്തിലെ വികസനം കാണാം: അമിത് ഷാ

0
2812

ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തെരെഞ്ഞെടുപ്പു പ്രചാരണം ദേശീയ അധ്യക്ഷൻ അമിത്ഷാ ഉൽഘാടനം ചെയ്തു. ‘ഗുജറാത്ത് ഗൗരവ് യാത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രചാരണയാത്ര ആനന്ദ് ജില്ലയിൽ കരംസാദിൽ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മഗൃഹത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ‘ഞാൻ വികസനമാണ്, ഞാൻ ഗുജറാത്ത് ആണ്’ എന്നാണ് പ്രചാരണപരിപാടിയുടെ മുദ്രാവാക്യം. കഴിഞ്ഞ ഇരുപതു വർഷക്കാലത്ത് ഗുജറാത്തിൽ ബി ജെ പിയുടെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുവാനുള്ള പ്രചാരണം സംസ്ഥാനവ്യാപകമായി നടത്തുകയാണ് ‘ഗുജറാത്ത് ഗൗരവ് യാത്ര’യുടെ ലക്‌ഷ്യം. ഒക്ടോബർ 15 വരെ നീളുന്ന യാത്രയുടെ രണ്ടാം ഘട്ടം ഗാന്ധിജിയുടെ ജന്മ സ്ഥലമായ പോർബന്ദറിൽ ഗാന്ധിജയന്തി നാൾ നടന്നു.

ഗുജറാത്ത് വികസന മാതൃകയെ വിമർശിച്ച രാഹുൽ ഗാന്ധി തന്റെ ഇറ്റാലിയൻ കണ്ണട ഊരി വച്ചിട്ട് നോക്കിയാൽ മാത്രമേ ഗുജറാത്തിന്റെ വികസനം കാണുവാൻ രാഹുൽ ഗാന്ധിക്ക് കഴിയൂ. 1995 വരെ ഭരിച്ചിരുന്ന കോൺഗ്രസ്സ് ആണ് തലമുറകളായി സംസ്ഥാനത്തോട് അന്യായം കാട്ടിയിട്ടുള്ളത് . ഗുജറാത്ത് വികസന മാതൃകയെ കളിയാക്കുന്നവരെ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പരിഹാസ്യരാക്കുമെന്ന് അമിത് ഷാ പറഞ്ഞു. സർദാർ പട്ടേലിനോടും മൊറാർജി ദേശായിയോടും കോൺഗ്രസ്സ് ചെയ്ത അന്യായങ്ങൾക്കുള്ള ഉത്തരം നൽകേണ്ടത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *