കല ജീവിതമാക്കിയ ജീനിയസ്: ഷെഫീഖ് പുനത്തിൽ

0
783

എഴുത്തുകാരനായ പിതാവിന്റെ ചിത്രകാരനായ മകൻ കൂടുതൽ കൂടുതൽ ഉയരങ്ങൾ താണ്ടുന്ന. എല്ലാം തുടങ്ങി വച്ചതു അദ്ദേഹമാണ്. കാലപ്പയേന്തുകളിയെ ആത്മാവിൽ ആവാഹിക്കുന്ന തനി കോഴിക്കോട്ടുകാരൻ ആയിരുന്നു ഷഫീഖ് ബാല്യം മുതൽ. ഇരമ്പുന്ന സ്റ്റേഡിയങ്ങളെ റേഡിയോവിലൂടെ കമന്ററിയായി മുഹമ്മദ് കോയ അവതരിപ്പിക്കുമ്പോൾ കേൾക്കുന്നവക്ക് കളി കാണേണ്ട ആവശ്യം ഇല്ല എന്ന് കോഴിക്കോട്ടുകാർ പറയുമായിരുന്നു.

ബാല്യംമുതൽ കാല്പന്തുകളി ഹരമായിരുന്ന ഷഫീഖിന്റെ കൈകാലുകൾ വെക്കേഷൻകാലത്തു ഒടിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കളിച്ചു കയ്യുംകാലും ഒടിയുന്നതിനു പരിഹാരമായിട്ടാണ് ചിത്രകലാകാരന്മാരുടെ ഈറ്റില്ലമായ കോഴിക്കോട് യൂണിവേഴ്സൽ ആർട്സിലേക്കു ഷെഫീഖിനെ വിട്ടത്. അതാവുമ്പോൾ ഒരിടത്തു അടങ്ങിയൊതുങ്ങിയിരുന്നു വരച്ചു കൊള്ളുമല്ലോ. പക്ഷെ എങ്ങും ഒതുങ്ങുന്നതായിരുന്നില്ല ഷെഫീഖിന്റെ ജീവിതം. കോഴിക്കോട്ടെ സാംസ്കാരിക വേദികളിൽ ഷെഫീഖ് സാന്നിധ്യം അറിയിച്ചു.

ആശയങ്ങളിലും കാഴ്ചപ്പാടുകളിലും ബാല്യം മുതൽ ഷെഫീഖിന് തനതായ രീതികൾ ഉണ്ടായിരുന്നു. കോഴിക്കോട്ടെ ‘കേസരി’ യായിരുന്ന ജി എൻ പിള്ളയുടെ സാന്നിധ്യം കൊണ്ട് ധന്യമായ സൗഹൃദസദസ്സുകളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ആയിരുന്നു ഷെഫീഖ്. പി എ മുഹമ്മദ് കോയയുടെ മകനെന്നതിലുപരി തനതായ കാഴ്ചപ്പാടുകളുള്ള കലാകാരനായി വളരാൻ ഷെഫീഖിന് വഴിവെളിച്ചമായതു കോഴിക്കോട്ടെ സൗഹൃദ സദസ്സുകൾ ആണ്. എഴുതിയും വരയ്ച്ചും പറഞ്ഞും കലഹിച്ചും സ്നേഹിച്ചും ഓരോരുത്തരും അവനവന്റെ സ്വാതന്ത്ര്യം നന്നായി ആഘോഷിക്കുന്ന ഇടങ്ങളായിരുന്നു ആ സദസ്സുകൾ.

വര കൊണ്ട് മാത്രം ജീവിതം വരച്ചു തീർക്കാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ ഷഫീഖ് പിൽക്കാലത്ത് ഗൾഫിൽ പോയി. അവിടെ ഒരു അറബിയുടെ ഉടമസ്ഥതയിൽ അൽ കോബർ എന്ന സ്ഥലത്തു പോർട്രെയിറ്റ് സ്റ്റുഡിയോ തുടങ്ങി. അറബികളും അല്ലാത്തവരുമായ ആയിരക്കണക്കിനാളുകളുടെ പോർട്രെയിറ്റുകൾ ഷഫീഖ് വരച്ചുവെന്നു മാത്രമല്ല ആ സ്ഥലത്തെ ഏറ്റവും കൂടുതൽ ധനസമ്പാദനം നടത്തുന്ന മലയാളിയും ആയിത്തീർന്നു.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here