കല ജീവിതമാക്കിയ ജീനിയസ്: ഷെഫീഖ് പുനത്തിൽ

0
771

നാട്ടിൽ വന്നു കലാകാരന്മാരുടെ കമ്യൂൺ തുടങ്ങി. ഗൾഫിൽ നിന്നു സമ്പാദിച്ച പണം മൊത്തം കമ്യൂണിലൂടെ ഒഴുകിപ്പോയി. ഒരിക്കൽ അവിടം സന്ദർശിച്ച യൂസുഫ് അരയ്ക്കലിനെ തേടി ബാംഗ്ലൂരിൽ എത്തിയ ഷഫീഖ് പിന്നെ തിരിച്ചു പോയില്ല. ബാംഗ്ലൂരിന്റെ മാസ്മരികതയിൽ യൂസുഫിന്റെ ശിഷ്യനായി കലാജീവിതം കൂടുതൽ കരുത്തുറ്റതാക്കി. ചിത്രകല മാത്രമല്ല ടെറാകോട്ടയും മറ്റു മാധ്യമങ്ങളും പരീക്ഷിച്ചു. ദക്ഷിണേന്ത്യയിലാകെ സഞ്ചരിച്ചു പരമ്പരാഗതമായി കുശവന്മാർ പിന്തുടരുന്ന ടെറാക്കോട്ട നിർമാണ രീതികളിൽ ഗവേഷണം നടത്തി, പരീക്ഷണങ്ങൾ നടത്തി. യൂസുഫ് അറയ്ക്കൽ തന്റെ കലാജീവിതത്തിന്റെ അതിരുകൾ വ്യാപിപ്പിച്ചതോടെ ഷെഫീഖ് ബാംഗ്ലൂരിൽ സ്വതന്ത്രമായ കലാജീവിതം ആരംഭിച്ചു.

അനവധി പ്രദർശനങ്ങളിൽ തന്റെ കലാകൃതികൾ കൊണ്ട് ആസ്വാദകരുടെ പ്രശംസയ്ക്ക് പാത്രമായി. പിതാവിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളെയും കഥാസന്ദര്ഭങ്ങളെയും ആവിഷ്കരിച്ചുകൊണ്ടു ഷഫീഖ് നടത്തിയ ചിത്ര പ്രദർശനം കോഴിക്കോടിന്റെ ഗൃഹാതുരസ്മരണകൾ ഉണർത്തുന്നതായിരുന്നു. ബാംഗ്ലൂരിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി പ്രദര്ശനങ്ങളിൽ ഷെഫീഖിന്റെ കലാകൃതികൾ പ്രദര്ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കലയുടെ ആത്മീയത ഷഫീഖിന്റെ രചനകളുടെ അന്തർധാരയാണ്.

വിപണന തന്ത്രങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നും ഒഴിഞ്ഞു സദാ കർമ്മ നിരതനായി ബാംഗ്ലൂർ സർജാപുര റോഡിലെ ദൊഡ്ഡ കന്നള്ളിയിലെ കലാഭംഗിയാർന്ന വീട്ടിലും ക്രിയേറ്റിവ് ക്ലേ എന്ന സ്റുഡിയോയിലുമായി കലാപ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുകയാണ് ഷഫീഖ് പുനത്തിൽ. ഭാര്യ ബീന രണ്ടു വര്ഷം മുമ്പ് അന്തരിച്ചു. മൂത്ത മകൾ അഖ്വില ഡെക്കാത്‌ലൺ എന്ന സ്പോർട്സ് ഉപകരണ വിപണന സ്ഥാപനത്തിൽ മാനേജർ ആണ്, ഇളയ മകൾ അനഖ്വ ബിരുദ വിദ്യാർത്ഥിനിയാണ്. പിതാവിന്റെ കലാപാരമ്പര്യം കാത്തു സൂക്ഷിക്കുന്ന മക്കൾ ഇരുവരും കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here