സ്പെക്ട്രം ലേലത്തിൽ മോദി സർക്കാർ നടത്തിയത് 23821 കോടിയുടെ അഴിമതി: കോൺഗ്രസ്സ്

0
1397

മോദി സർക്കാർ സ്പെക്ട്രം ലേലത്തിൽ 23821 കോടി രൂപയുടെ അഴിമതി നടത്തിഎന്ന് കോൺഗ്രസ്സിന്റെ ആരോപണം. മുകേഷ് അംബാനിക്കും എയർടെല്ലിനും ഐഡിയായ്ക്കും പ്രയോജനകരമായ വിധത്തിൽ സ്‌പെക്ട്രം ലേലത്തുക കെട്ടിവയ്ക്കാനുള്ള കാലാവധി രഹസ്യമായി ആറു വർഷം കൂടി നീട്ടിക്കൊടുത്തു കൊണ്ട് സർക്കാർ ഖജനാവിന് 23821 കോടി രൂപയുടെ നഷ്ടംവരുത്തി എന്ന് എ ഐ സി സി ആസ്ഥാനത്തു കോൺഗ്രസ്സ് വക്താവ് രൺദീപ് സിംഹ് സുർജേവാല പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി

“മൂന്നു ടെലിഫോൺ കമ്പനികൾക്ക് പ്രയോജനം ലഭിക്കത്തക്കവിധത്തിൽ കേന്ദ്ര സർക്കാർ വിവേചനാധികാരം ഉപയോഗിച്ച് നടത്തിയ ഈ നടപടി 2012 ലെ 2 ജി സ്പെക്ട്രം അഴിമതിക്കേസിലെ സുപ്രീം കോടതി വിധിയുടെ ഉല്ലംഘനമാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാർ വിവേചനാധികാരം ഉപയോഗിക്കരുത്ന്നാണ് സുപ്രീം കോടതി നിർദ്ദേശം ഉള്ളത്. മൊത്തം ലേലത്തുകയായ 65789 കോടി രൂപ യുടെ പകുതി ലേലം കഴിഞ്ഞാൽ ഉടനെയും ബാക്കി തുക തവണകളായി (ആദ്യത്തെ മൂന്നു വര്ഷം തവണ അടയ്‌ക്കേണ്ടതില്ല) 13 വര്ഷം കൊണ്ടും അടച്ചു തീർക്കേണ്ടതാണ്. ഇത് 19 വർഷമായി നീട്ടിക്കൊടുത്തോ കൊണ്ടാണ് അഴിമതി നടത്തിയിരിക്കുന്നത്. മൂലധന കുത്തകകളുടെ മിത്രമായ ‘കോട്ട ബൂട്ട്’ സർക്കാർ ആണിത് എന്നതിനാൽ ഇതിൽ അതിശയിക്കാൻ ഒന്നുമില്ല.”

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *