ശ്രീനാരായണഗുരു: കേരളത്തിന്റെ വിമോചകൻ

0
500

സമൂഹത്തിന്റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വളരുന്ന ഒരു ദര്‍ശന പദ്ധതിയാണ് ശ്രീ നാരായണഗുരു മുന്നോട്ടു വച്ചത്. അവിദ്യയുടെ ഫലമായി ജനസമൂഹം ജാതി തിരിഞ്ഞും മതം തിരിഞ്ഞും മറ്റുപല പേരിലും രാഷ്ട്രീയമായും ഒക്കെ വിദ്വേഷം പുലർത്തുന്നിടത്തൊക്കെ ശ്രീ നാരായണ ദര്‍ശനം ഇടപെടുന്നു.

​ശ്രീനാരായണ ഗുരുവി ന്റെ ദര്‍ശനം വിദ്യയില്‍ ഉറച്ചതായിരുന്നു. വിദ്യ കൊണ്ട് സ്വതന്ത്രരാകുവാന്‍ അദ്ദേഹം നടത്തിയ ഉദ്ബോധനവും അതിനനുസൃതമായ പ്രവര്‍ത്തനവുമാണ് കേരളത്തിന്റെ പല തലങ്ങളിലും ഉള്ള ഒന്നാം സ്ഥാനത്തിനു കാരണം. സാക്ഷരതയിലും ആരോഗ്യരംഗത്തും വൃത്തിയിലും മനുഷ്യവിഭവമെന്ന നിലയിലും ലോകവ്യാപകമായി മലയാളികള്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ വൈദഗ്ധ്യത്തിലും ഒക്കെയുള്ള ഒന്നാം സ്ഥാനം വിദ്യാഭ്യാസത്തി ​ന്റെ ബലത്തിൽ ലഭിച്ചതാണ്. ​​

പഠിച്ചതു കൊണ്ടാണ് വ​​യല്‍വാര​ത്തുവീട്ടില്‍ നാണു ശ്രീ നാരായണഗുരു ആയത്. പഠിച്ചും പഠിപ്പിച്ചും സ്നേഹത്തോടെ ജീവിക്കുവാന്‍ അദ്ദേഹം കേരളീയ സമൂഹത്തെ പഠിപ്പിച്ചു. ആധുനിക കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച ശ്രീ നാരായണ ​ഗുരു തന്റെ ആശയ പ്രചാരണവും പ്രവര്‍ത്തനവും നടത്തിയത് ബോധവത്കരണത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ്. ​

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *