‘എന്റെ അമ്മ’യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്!

0
617

അവതാരിക കിട്ടാതായപ്പോൾ ശ്രീകണ്ഠൻ നായർ മണിയെ വരുത്തി. ചെലവിനുള്ള കാശും കൊടുത്ത് അമ്പലപ്പുഴയ്ക്കു വിട്ടു. തകഴിയെ കാണണം. ഒന്നുകിൽ അവതാരിക അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്, ഇവയിൽ ഏതെങ്കിലും കൊണ്ടേ തിരിച്ചു വരാവൂ എന്ന് സുഗ്രീവാജ്ഞയും നൽകി. തിരുവിതാംകൂർ ദിവാൻ ആയിരുന്ന സി പി രാമസ്വാമിയെ വെട്ടിയ കെ സി എസ് മണിക്ക് തകഴിയുടെ രണ്ടു പല്ല് വെറും ‘ചീള്’ കേസ്.

കെ സി എസ് മണി നേരെ അമ്പലപ്പുഴയിലെത്തി. അന്ന് അമ്പലപ്പുഴകോടതിയിലെ വക്കീൽ ആണ് തകഴി. കോടതി പരിസരത്തു വച്ച് തന്നെ തകഴിയേ കിട്ടി. കാപ്പി കുടിക്കാൻ തകഴി ക്ഷണിച്ചെങ്കിലും മണി വഴങ്ങിയില്ല. ശ്രീകണ്ഠൻ നായരുടെ ആവശ്യം മണി പറഞ്ഞു. പലതരത്തിലും മണിയെ അനുനയിപ്പിക്കാൻ തകഴി ശ്രമിച്ചു. ശ്രീകണ്ഠൻ നായരുടെ ആജ്ഞയെ ധിക്കരിക്കുന്ന ഒന്നും താൻ ചെയ്യില്ല –

രണ്ടിന് പകരം തകഴിയുടെ നാലു പല്ലും കൊണ്ടേ മണി പോകൂ എന്ന ഘട്ടമെത്തിയപ്പോൾ തകഴി അടുത്തുള്ള ഒരു ചായക്കടയിൽ കയറി ഇരുന്നു. കക്ഷികളാരോ പരാതി തയ്യാറാക്കാൻ കൊടുത്ത കടലാസ് തകഴിയുടെ കയ്യിൽ ഉണ്ടായിരുന്നു. അത് നിവർത്തിവച്ചു തകഴി എഴുതിത്തുടങ്ങി. ഒരു മണിക്കൂർ കൊണ്ട് തകഴി അവതാരിക എഴുതിക്കൊടുത്തു. വിജയശ്രീലാളിതനായി കെ സി എസ് മണി അവതാരികയും കൊണ്ട് ശ്രീകണ്ഠൻ നായരുടെ അടുത്തെത്തി.

മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥനങ്ങളിൽ ഒന്നാണ് എൻ ശ്രീകണ്ഠൻ നായരുടെ ‘എന്റെ അമ്മ’.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here