ഉത്തര കൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന് അമേരിക്ക, പ്രതിഷേധിച്ച് ഇറാൻ!

0
3664

ആണവ പരീക്ഷണം തുടർന്നാൽ ഉത്തരകൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതു ലോക രാഷ്ട്രങ്ങൾക്കിടയിൽ ചർച്ചാവിഷയം ആയിരിക്കുന്നു. നായ്ക്കൾ കുരയ്ക്കുന്നതുപോലെയെ ഉള്ളൂ ട്രംപിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസ്താവന എന്നാണ് ഉത്തരകൊറിയൻ വിദേശ കാര്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.

അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും താക്കീതുകൾ വക വയ്ക്കാതെ ആണവ-മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊ റിയയെ വരുതിയിൽ ആക്കുവാൻ അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും മറ്റു ലോകരാഷ്ട്രങ്ങൾക്കിടയിൾ ഒറ്റപ്പെട്ടു പോയ തങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ ആയുധങ്ങൾ വേണം എന്ന നിലപാടിൽ ആണ് കിം ജോംഗ് ഉൻ നയിക്കുന്ന ഉത്തരകൊറിയൻ ഭരണകൂടം.

അമേരിക്കയെയോ മറ്റേതെങ്കിലും ലോകരാജ്യങ്ങളെയോ ആക്രമിക്കുവാൻ തങ്ങൾക്കു ഉദ്ദേശ്യം ഇല്ല, പക്ഷെ സാമ്പത്തിക ഉപരോധങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി ഉത്തരകൊറിയയെ ദുർബ്ബലമാക്കാൻ നടത്തുന്ന ശ്രമങ്ങളെ ശക്തമായി നേരിട്ട് സ്വയം പര്യാപ്തത കൈവരിക്കുവാൻ ഉത്തര കൊറിയയ്ക്കു കഴിയും.

പക്ഷെ അമേരിക്കാ ചെയ്യാത്ത എന്ത് കാര്യമാണ് കൊറിയ ചെയ്തിരിക്കുന്നത്? ലോകത്തു ആണവായുധങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത് അമേരിക്കയുടെ പക്കൽ ആണ്. നിരന്തരം ഈ വിഷയത്തിൽ പരീക്ഷണം നടത്തിക്കോട്നിരിക്കുന്നതും അമേരിക്കയാണ്. അമേരിക്ക മറ്റു ലോക രാജ്യങ്ങളെ നിരീക്ഷിക്കുന്നത് പോലെയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതു പോലെയും മറ്റു രാജ്യങ്ങൾ ഒന്നും ചെയ്യാറില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ഡീഗോ ഗാർഷ്യയിൽ അമേരിക്കൻ സൈനിക ഗവേഷണ താവളത്തിലും മറ്റും എന്താണ് നടക്കുന്നതെന്ന് പോലും ലോകരാഷ്ട്രങ്ങൾക്കറിയില്ല.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *